RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

आरबीआई की घोषणाएं
आरबीआई की घोषणाएं

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

137533913

മഹാരാഷ്ട്ര നാസിക്കിലെ ‘ശ്രീ ഗണേഷ് സഹകാരി ബാങ്ക് ലിമിറ്റഡിനു’ മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

‘ബാങ്കിംഗ് റെഗുലേഷന്‍ ആക്ട്, 1949 ന്‍റെ (ബി ആര്‍ ആക്ട്) വകുപ്പ് 26എ, വകുപ്പ് 56 ഉം ആയി കൂട്ടിവായിച്ചതിന്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ ലംഘിച്ചതിനും കൂടാതെ, ‘നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (‌കെ വൈ സി)’ എന്ന വിഷയത്തെ സംബന്ധിച്ച ഭാരതീയ റിസര്‍വ് ബാങ്കിന്‍റെ ചില നിശ്ചിത നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനും 2025 ഏപ്രില്‍ 03 ലെ ഉത്തരവു പ്രകാരം മഹാരാഷ്ട്ര നാസിക്കിലെ ‘ശ്രീ ഗണേഷ് സഹകാരി ബാങ്ക് ലിമിറ്റഡിനു’ (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസര്‍വ് ബാങ്ക് (ആർ.ബി.ഐ), 1,00,000/- രൂപ (ഒരു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. ബി ആര്‍ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം 46(4)(i) , 56 എന്നീ വകുപ്പുകള്‍ കൂട്ടിവായിച്ച പ്രകാരം ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

പ്രസ്തുത ബാങ്കിന്‍റെ മേലുള്ള നിയമപ്രകാരമുള്ള പരിശോധന, അതിന്‍റെ 31 മാര്‍ച്ച് 2024 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി, ആര്‍.ബി.ഐ നടത്തുകയുണ്ടായി. നിയമപരമായ വ്യവസ്ഥകള്‍ ലംഘിച്ചതായും/ആര്‍.ബി.ഐ യുടെ മാര്‍ഗ്ഗരേഖകള്‍ പാലിക്കാത്തതായും ഉള്ള പരിശോധനാ കണ്ടെത്തലുകളുടെയും ഇതു സംബന്ധിച്ച അനുബന്ധ കത്തിടപാടുകളുടെയും അടിസ്ഥാനത്തില്‍, മേല്‍പറഞ്ഞ വ്യവസ്ഥകളും നിർദ്ദേശങ്ങളും പാലിക്കാത്തത്തില്‍ ഉണ്ടായ വീഴ്ചയുടെ പേരില്‍ അതിന്‍റെ മേല്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രസ്തുത ബാങ്കിന് നോട്ടീസ് നല്‍കുകയുണ്ടായി. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിന്‍റെ മറുപടിയും വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍, താഴെപ്പറയുന്ന കുറ്റം ചാര്‍ത്തലുകള്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.

പ്രസ്തുത ബാങ്ക്,

  1. നിശ്ചിത സമയത്തിനുള്ളിൽ ഉടമസ്ഥത അവകാശപ്പെടാത്ത അര്‍ഹമായ തുകകള്‍ ഉപഭോക്താക്കളുടെ വിദ്യാഭ്യാസ ബോധവല്‍ക്കരണ ഫണ്ടിലേക്ക് തരം മാറ്റുന്നതില്‍ വീഴ്ച വരുത്തി.
  2. (എ) ഉപഭോക്താക്കളുടെ കെ. വൈ.സി യുടെ കാലാനുസൃതമായ പുതുക്കലുകള്‍ നിര്‍ദ്ദിഷ്ട കാലയളവില്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തി. (ബി) മുഴുവന്‍ അക്കൌണ്ടുകളുടെയും അപകട സാധ്യതാ വര്‍ഗ്ഗീകരണത്തിന്‍റെ അവലോകനം ചുരുങ്ങിയത് ആറു മാസത്തിലൊരിക്കലെങ്കിലും നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തി.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരു മുന്‍വിധിയും ഉളവാക്കുന്നതല്ല.

(പുനീത് പഞ്ചോളി) 
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2025-2026/48

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?