പശ്ചിമ ബംഗാൾ നബദ്വിപിലെ ശ്രീ ചൈതന്യ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി - ആർബിഐ - Reserve Bank of India
പശ്ചിമ ബംഗാൾ നബദ്വിപിലെ ശ്രീ ചൈതന്യ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി
ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുടെ (സിഐസി-കൾ) അംഗത്വത്തെക്കുറിച്ച് ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിന് 2023 നവംബർ 30 ലെ ഉത്തരവു പ്രകാരം പശ്ചിമ ബംഗാൾ നബദ്വിപിലെ ശ്രീ ചൈതന്യ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു മേൽ (പ്രസ്തുത ബാങ്ക്) ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) 5,000/- രൂപ (അയ്യായിരം രൂപ മാത്രം) പണപ്പിഴ ചുമത്തി. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ആക്ട്, 2005 (സിഐസി ആക്ട്) സെക്ഷൻ 25(1)(iii) ഒപ്പം സെക്ഷൻ 23(4) കൂട്ടി വായിച്ച പ്രകാരം ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ച് വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. പശ്ചാത്തലം
പ്രസ്തുത ബാങ്കിൻ്റെ 2022 മാർച്ച് 31 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി ആർ.ബി.ഐ നടത്തിയ നിയമപരമായ പരിശോധന, പരിശോധനാ റിപ്പോർട്ട്, അതുമായി ബന്ധപ്പെട്ട കത്തിടപാടുകൾ എന്നിവയുടെ പരിശോധനയിൽ, മറ്റു പലതിന്റെയും കൂട്ടത്തിൽ പ്രസ്തുത ബാങ്ക്, നാല് സിഐസി-കളിൽ ഒന്നിൽപ്പോലും അംഗത്വം കരസ്ഥമാക്കിയില്ല എന്ന് വെളിപ്പെട്ടു. തൽഫലമായി, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് എന്തുകൊണ്ട് പിഴ ചുമത്താൻ പാടില്ല എന്നതിന് കാരണം കാണിക്കാൻ ഉപദേശിച്ച് പ്രസ്തുത ബാങ്കിന് ഒരു നോട്ടീസ് അയച്ചു. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിൻ്റെ മറുപടിയും വ്യക്തിപരമായ ഹിയറിംഗിനിടെ നൽകിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ചതിന് ശേഷം, മുൻപറഞ്ഞ ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതിൻ്റെ കുറ്റം ചാര്‍ത്തല്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു (യോഗേഷ് ദയാൽ) പത്രക്കുറിപ്പ്: 2023-2024/1558 |