തെലങ്കാനയിലെ ദി ആദിലാബാദ് ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് സെൻട്രൽ ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി - ആർബിഐ - Reserve Bank of India
തെലങ്കാനയിലെ ദി ആദിലാബാദ് ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് സെൻട്രൽ ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി
1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ (ബി.ആർ. ആക്ട്) വകുപ്പുകൾ 20 ഉം 56 ഉം ചേർത്തു വായിയ്ക്കുമ്പോഴുള്ള വ്യവസ്ഥകൾ ലംഘിച്ചതിന്, ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) 2025 ജൂൺ 4 ലെ ഉത്തരവ് പ്രകാരം, തെലങ്കാനയിലെ ദി ആദിലാബാദ് ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് സെൻട്രൽ ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) മേൽ, ആർ.ബി.ഐ ഒരു ലക്ഷം രൂപ (ഒരു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. ബി.ആർ.ആക്ടിലെ 47എ(1)(സി) വകുപ്പിനോടൊപ്പം 46(4)(i), 56 എന്നീ വകുപ്പുകളും ചേർത്ത് വായിക്കുമ്പോൾ ആർ.ബി.ഐക്ക് മേൽ നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. 2024 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (നബാർഡ്) പ്രസ്തുത ബാങ്കിന്റെ നിയമപരമായ പരിശോധന നടത്തി. പ്രസ്തുത പരിശോധനയിൽ കണ്ടെത്തിയ നിയമപരമായ വ്യവസ്ഥകളുടെ ലംഘനത്തിന്റെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ ഉപദേശിച്ചുകൊണ്ട് പ്രസ്തുത ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിന്റെ മറുപടിയും വ്യക്തിഗത ഹിയറിങ്ങിനിടെ നടത്തിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ച ശേഷം, പ്രസ്തുത ബാങ്കിനെതിരെ ചുമത്തിയിരിക്കുന്ന താഴെപ്പറയുന്ന കുറ്റം (ചാർജ്) നിലനിൽക്കുന്നതായി ആർ.ബി.ഐ.കണ്ടെത്തുകയും തന്മൂലം പണപ്പിഴ ചുമത്തൽ നിർബന്ധിതമാവുകയും ചെയ്തു: പ്രസ്തുത ബാങ്ക് അതിന്റെ ഡയറക്ടർമാർക്ക് വായ്പകൾ അനുവദിച്ചിരുന്നു. ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരു മുന്‍വിധിയും ഉളവാക്കുന്നതല്ല.
(പുനീത് പഞ്ചോളി) പത്രക്കുറിപ്പ്: 2025-2026/486 |