ഒഡീഷയിലെ ദി അംഗുള്‍ യുണൈറ്റഡ് സെന്‍ട്രല്‍ കോ ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി - ആർബിഐ - Reserve Bank of India
ഒഡീഷയിലെ ദി അംഗുള്‍ യുണൈറ്റഡ് സെന്‍ട്രല്‍ കോ ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി
ഭാരതീയ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള “നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ വൈ സി) – ഡയറക്ഷന്‍സ്, 2016” എന്ന വിഷയത്തെ സംബന്ധിച്ച മാസ്റ്റര്‍ ഡയറക്ഷന്‍ പ്രകാരമുള്ളനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന്, 2024 ജൂണ്‍ 03 ലെ ഉത്തരവു പ്രകാരം, ഒഡീഷയിലെ ദി അംഗുള്‍ യുണൈറ്റഡ് സെന്‍ട്രല്‍ കോ ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു (പ്രസ്തുത ബാങ്ക്) ന് മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി. ഐ), 1,00,000/- രൂപ (ഒരു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) എന്ന വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകളും കൂട്ടിവായിച്ച പ്രകാരം ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. പ്രസ്തുത ബാങ്കിന്‍റെ മേലുള്ള നിയമപ്രകാരമുള്ള പരിശോധന, അതിന്‍റെ 31 മാര്‍ച്ച് 2023 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി, നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ്റ് (നബാർഡ്) നടത്തുകയുണ്ടായി. ആര്‍.ബി.ഐ യുടെ മാര്‍ഗ്ഗരേഖകളും ഇതു സംബന്ധിച്ച അനുബന്ധ കത്തിടപാടുകളും പാലിക്കാത്തതായുള്ള പരിശോധനാ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, പ്രസ്തുത ബാങ്കിന്, മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത്തില്‍ ഉണ്ടായ വീഴ്ചയുടെ പേരില്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച് നോട്ടിസ് നല്‍കുകയുണ്ടായി. നോട്ടിസിനുള്ള ബാങ്കിന്‍റെ മറുപടിയും വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം , മറ്റു പലതിന്‍റെയും കൂട്ടത്തില്‍, ഉപഭോക്താക്കളുടെ കെവൈസിയുടെ കാലാനുസൃതമായ നവീകരണത്തിന് വേണ്ടി അപകടസാധ്യതയെ അടിസ്ഥാനപ്പെടുത്തിയുള്ള സമീപനത്തിന്‍റെതായ സമ്പ്രദായം നടപ്പിലാക്കുന്നതില്‍ പ്രസ്തുത ബാങ്കിന് വീഴ്ച ഉണ്ടായതായി കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.
(പുനീത് പഞ്ചോളി) പത്രക്കുറിപ്പ് : 2024-2025/468 |