RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

108880587

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഒഡീഷയിൽ ബലസോറിലെ ദി ബലസോർ ഭദ്രക് സെൻട്രൽ കോ ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു മേൽ പണപ്പിഴ ചുമത്തി

‘ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളിലെ  (സിഐസി) അംഗത്വം’ എന്ന വസ്തുതയിൽ റിസർവ് ബാങ്കിന്റെ മാർഗ്ഗരേഖകൾ പാലിക്കാത്തതിന് 2023 നവംബർ 7 ലെ ഉത്തരവു പ്രകാരം ഒഡീഷയിൽ ബലസോറിലെ  ദി ബലസോർ ഭദ്രക് സെൻട്രൽ കോ ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു (ബാങ്ക്) മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ), 50,000/- രൂപ (അൻപതിനായിരം രൂപ മാത്രം) പിഴ ചുമത്തി. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി (റെഗുലേഷൻ) ആക്ട് 2005 ന്റെ 25 (1)  (iii), 23 (4) വകുപ്പുകൾ പ്രകാരം ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ഈ നടപടി ആർ ബി ഐ നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ വീഴ്ച കണക്കിലെടുത്തു മാത്രമാണ്, അല്ലാതെ കമ്പനി അവരുടെ ഉപഭോക്താക്കളുമായി/ഇടപാടുകാരുമായി നടത്തിയിട്ടുള്ള ഇടപാടുകളുടെയോ ഉടമ്പടികളുടെയോ സാധുതയെക്കുറിച്ചുള്ളതല്ല.

പശ്ചാത്തലം

2022 മാർച്ച് 31 വരെയുള്ള ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ്റ് (നബാർഡ്) നടത്തിയ നിയമപരമായ പരിശോധനയിലും, ഇൻസ്പെക്ഷൻ റിപ്പോർട്ട്, റിസ്ക് അസസ്മെന്റ് റിപ്പോർട്ട്, അതുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകൾ (കത്തിടപാടുകൾ) എന്നിവയുടെ പരിശോധനയിലും, മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളിലേക്ക് ക്രെഡിറ്റ് വിവരങ്ങൾ നൽകുന്നതിൽ ബാങ്ക് പരാജയപ്പെട്ടു എന്ന് വെളിപ്പെട്ടു. അതിനനുസരിച്ച്, നിർദ്ദേശങ്ങൾ അതിൽ പറഞ്ഞിരിക്കുന്നതുപോലെ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കുവാനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി.

നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും വ്യക്തിപരമായ ഹിയറിംഗിനിടെ നൽകിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ചതിന് ശേഷം, മുൻപറഞ്ഞ ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതായുള്ള ആരോപണം നിലനിൽക്കുന്നതാണെന്നും   പണപ്പിഴ ചുമത്തേണ്ടതുണ്ടെന്നും ആർ.ബിഐ നിഗമനത്തിലെത്തി.

(യോഗേഷ് ദയാൽ)  
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ് :2023-2024/1381

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?