ഗുജറാത്ത് അഹമ്മദാബാദ് ജില്ലയിലെ ദി ബാവ്ല നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി
“ഡയറക്റ്റര്‍മാര്‍, ബന്ധുക്കള്‍, കൂടാതെ അവര്‍ക്ക് താല്പര്യമുള്ള സ്ഥാപനങ്ങള്‍ എന്നിവയ്ക്കു നല്‍കുന്ന വായ്പകള്‍/അഡ്വാന്‍സുകള്‍” , “ഡയറക്റ്റര്‍മാര്‍ മുതലായവര്‍ക്ക് നല്‍കുന്ന വായ്പകള്‍ -ജാമ്യക്കാരും/ഉറപ്പു നല്‍കുന്നവരും (ഷുവെര്‍ടി/ഗാരന്‍റര്‍) ആയ ഡയറക്റ്റര്‍മാര്‍ - വിശദീകരണം”, “മാസ്റ്റര്‍ ഡയറക്ഷന്‍സ് - നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ വൈ സി) – മാര്‍ഗ്ഗരേഖകള്‍, 2016 ) എന്നീ വിഷയങ്ങള്‍ സംബന്ധിച്ച ഭാരതീയ റിസര്‍വ് ബാങ്കിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന്, 2024 മേയ് 22 ലെ ഉത്തരവു പ്രകാരം, ഗുജറാത്ത് അഹമ്മദാബാദ് ജില്ലയിലെ ദി ബാവ്ല നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിനു (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ), 3,00,000/- രൂപ (മൂന്ന് ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) എന്ന വകുപ്പിനൊപ്പം, 46(4)(i), 56 എന്നീ വകുപ്പുകളും കൂട്ടിവായിച്ച പ്രകാരം, ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.പ്രസ്തുത ബാങ്കിന്‍റെ മേലുള്ള നിയമപ്രകാരമുള്ള പരിശോധന, അതിന്‍റെ 31 മാര്‍ച്ച് 2023 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി, ആര്‍.ബി.ഐ നടത്തുകയുണ്ടായി. ആര്‍.ബി.ഐ യുടെ മാര്‍ഗ്ഗരേഖകളും ഇതു സംബന്ധിച്ച അനുബന്ധ കത്തിടപാടുകളും പാലിക്കാത്തതായുള്ള പരിശോധനാ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, പ്രസ്തുത ബാങ്കിന്, മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത്തില്‍ ഉണ്ടായ വീഴ്ചയുടെ പേരില്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച് നോട്ടിസ് നല്‍കുകയുണ്ടായി. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിന്‍റെ മറുപടിയും വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റുപലതിന്‍റെയും കൂട്ടത്തില്‍, താഴെ പറയുന്ന കുറ്റം ചാര്‍ത്തലുകള്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. പ്രസ്തുത ബാങ്ക് (1) ബാങ്കിന്‍റെ ഡയറക്ടര്‍മാരുടെ ബന്ധുക്കള്‍ക്ക് താല്‍പര്യം ഉള്ളതായ വായ്പകള്‍ അനുവദിക്കുകയും/പുതുക്കുകയും ചെയ്തതിനു പുറമെ വായ്പകള്‍ അനൂവദിക്കല്‍/ പുതുക്കല്‍ എന്നിവയില്‍ ബാങ്കിന്‍റെ ഡയറക്ടര്‍മാരുടെ ബന്ധുക്കള്‍ ഉറപ്പുനല്‍കുന്നവര്‍ (ഗാരന്‍റര്‍) ആയി നിന്നു, കൂടാതെ (2) അപകടസാധ്യതയെ അടിസ്ഥാനമാക്കിയുള്ള (റിസ്ക് ബേസ്-ഡ്) കാലോചിതമായ നവീകരണങ്ങള്‍, നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള സമയ പരിധികളില്‍, കെ വൈ സി (KYC) യില്‍ നടത്തിയിട്ടില്ല. ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല. .
(പുനീത് പഞ്ചോളി) പത്രക്കുറിപ്പ് : 2024-2025/431 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: