RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Press Releases Marquee

आरबीआई की घोषणाएं
आरबीआई की घोषणाएं

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

137472227

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ദി ബിസിനസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ (ബി.ആർ. ആക്ട്) 26എ യും 56 ഉം വകുപ്പുകൾ ചേർത്തു വായിച്ചത് അനുസരിച്ചുള്ള വ്യവസ്ഥകൾ ലംഘിച്ചതിന്, മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ദി ബിസിനസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) 2025 ഫെബ്രുവരി 24 ലെ ഉത്തരവ് പ്രകാരം 1.00 ലക്ഷം രൂപ (ഒരു ലക്ഷം രൂപ മാത്രം) പണപ്പിഴ ചുമത്തി. ബി.ആർ. ആക്ടിലെ 46(4)(i), 56 എന്നീ വകുപ്പുകൾക്കൊപ്പം സെക്ഷൻ 47എ(1)(സി) പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

2024 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതി അടിസ്ഥാനമാക്കി ആർ‌.ബി‌.ഐ., പ്രസ്തുത ബാങ്കിന്റെ നിയമപരമായ പരിശോധന നടത്തി. നിയമാനുസൃതമായ മാർഗ്ഗരേഖകൾ പാലിക്കാത്തതായുള്ള പരിശോധനാ കണ്ടെത്തലിന്റെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ഉണ്ടായ വീഴ്ചയുടെ പേരിൽ പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ നിർദ്ദേശിച്ചുകൊണ്ട് പ്രസ്തുത ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിന്റെ മറുപടി, വ്യക്തിഗത ഹിയറിങ്ങിൽ നടത്തിയ വാക്കാലുള്ള സമർപ്പണങ്ങൾ, എന്നിവ പരിശോധിച്ചതിന് ശേഷം, മറ്റ് കാര്യങ്ങൾക്കൊപ്പം, പ്രസ്തുത ബാങ്കിനെതിരെ ഇനിപ്പറയുന്ന കുറ്റം (ചാർജ്) നിലനിൽക്കുന്നുണ്ടെന്നു ആർ‌.ബി‌.ഐ കണ്ടെത്തുകയും തന്മൂലം പണപ്പിഴ ചുമത്തൽ നിർബ്ബന്ധിതമാവുകയും ചെയ്തു:

അർഹതയുള്ള അവകാശപ്പെടാത്ത തുകകൾ നിശ്ചിത സമയത്തിനുള്ളിൽ ഡിപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനെസ് ഫണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിൽ പ്രസ്തുത ബാങ്ക് പരാജയപ്പെട്ടു.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.

 

(പുനീത് പഞ്ചോളി)  
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2024-2025/2268

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?