<font face="mangal" size="3">ജമ്മു ആൻഡ് കാശ്മീരിലെ ജമ്മുവിലുള്ള ദി സിറ്! - ആർബിഐ - Reserve Bank of India
ജമ്മു ആൻഡ് കാശ്മീരിലെ ജമ്മുവിലുള്ള ദി സിറ്റിസൺസ് കോ- ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്, ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു
ജനുവരി 16, 2023 ജമ്മു ആൻഡ് കാശ്മീരിലെ ജമ്മുവിലുള്ള ദി സിറ്റിസൺസ് കോ- 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിന്‍റെ സെക്ഷൻ 56-നൊപ്പം സെക്ഷൻ 35 എ, സെക്ഷൻ 36 (1) (എ) എന്നിവയുടെ ലംഘനത്തിന് ജമ്മു ആൻഡ് കാശ്മീരിലെ ജമ്മുവിലുള്ള ദി സിറ്റിസൺസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (ബാങ്ക്), 2023 ജനുവരി 6 ലെ ഉത്തരവിലൂടെ ഭാരതീയ റിസർവ് ബാങ്ക് (ആർബിഐ) ₹5.00 ലക്ഷം (അഞ്ച് ലക്ഷം രൂപാ മാത്രം) പിഴ ചുമത്തിയിരിക്കുന്നു. ആർബിഐ പുറപ്പെടുവിച്ചിട്ടുള്ള മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിലെ ബാങ്കിന്‍റെ പരാജയം കണക്കിലെടുത്ത് ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 (AACS) ന്‍റെ സെക്ഷൻ 47 എ (1) (സി), സെക്ഷൻ 46 (4) (ഐ) കൂടാതെ സെക്ഷൻ 56 എന്നീ വകുപ്പുകൾ പ്രകാരം ആർബിഐ യിൽ നിക്ഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല. പശ്ചാത്തലം ബാങ്കിന്‍റെ, 2020 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള പരിശോധനാ റിപ്പോർട്ട്, സൂപ്പർവൈസറി ആക്ഷൻ ഫ്രെയിം വർക്ക് പ്രകാരം ആർബിഐ ബാങ്കിന് നൽകിയിട്ടുള്ള, വ്യക്തിഗത/ ഗ്രൂപ്പ് വായ്പ എക്‌സ്‌പോഷർ പരിധി കുറയ്ക്കുന്നത് സംബന്ധിച്ച നിർദ്ദിഷ്ട നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ, നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് നോട്ടീസ് നൽകി. നോട്ടീസിനുള്ള ബാങ്കിന്‍റെ മറുപടിയും അതിനു ശേഷം നൽകിയിട്ടുള്ള അനുബന്ധ സമർപ്പിക്കലുകളും പരിഗണിച്ച ശേഷം മുകളിൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന് ആര്‍ബിഐ സ്ഥിരീകരിക്കുകയും ഒപ്പം സാമ്പത്തിക പിഴ ചുമത്തേണ്ടതാണെന്നുമുള്ള നിഗമനത്തിലെത്തി. (യോഗേഷ് ദയാൽ) പ്രസ് റിലീസ്: 2022-2023/1555 |