ആന്ധ്ര പ്രദേശ് കൂര്‍ണൂലിലെ ദി ഡിസ്ട്രിക്ട് കോ-ഓപ്പെറേറ്റീവ് സെന്‍ട്രല്‍ ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി
|
‘ബാങ്കിംഗ് റെഗുലേഷന്‍ ആക്ട്, 1949 (ബി ആര്‍ ആക്റ്റ് ) ന്‍റെ വകുപ്പ് 20, വകുപ്പ് 56 ഉം ആയി കൂട്ടി വായിച്ചതിന്‍ പ്രകാരമുള്ള വ്യവസ്ഥകളും’ കൂടാതെ ‘‘നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ വൈ സി)’ എന്ന വിഷയത്തെ സംബന്ധിച്ച് ആര്‍ ബിഐ പുറപ്പെടുവിച്ചിട്ടുള്ള ചില നിശ്ചിത നിര്‍ദ്ദേശങ്ങളും ലംഘിച്ചതിന് , 2025 നവംബര്‍ 20 ലെ ഉത്തരവു പ്രകാരം ആന്ധ്ര പ്രദേശ് കൂര്‍ണൂലിലെ ദി ഡിസ്ട്രിക്ട് കോ-ഓപ്പെറേറ്റീവ് സെന്‍ട്രല്‍ ബാങ്ക് ലിമിറ്റഡിനു (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി. ഐ), 1,50,000/- രൂപ (ഒരു ലക്ഷത്തി അന്‍പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) എന്ന വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകളും കൂട്ടിവായിച്ച പ്രകാരം ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. ബാങ്കിന്‍റെ മേലുള്ള നിയമപ്രകാരമുള്ള പരിശോധന, അതിന്‍റെ 31 മാര്‍ച്ച് 2024 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റ് (നബാര്‍ഡ്) നടത്തുകയുണ്ടായി. നിയമപരമായ വ്യവസ്ഥകളുടെ ലംഘനം നടന്നതായുള്ള മേല്‍നോട്ട പരിശോധനാ കണ്ടെത്തലുകളുടെയും ഇതു സംബന്ധിച്ച അനുബന്ധ കത്തിടപാടുകളുടെയും അടിസ്ഥാനത്തില്‍ മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത്തില്‍ ഉണ്ടായ വീഴ്ചയുടെ പേരില്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രസ്തുത ബാങ്കിന് നോട്ടിസ് നല്‍കുകയുണ്ടായി. നോട്ടിസിനുള്ള പ്രസ്തുത ബാങ്കിന്‍റെ മറുപടിയും കൂടാതെ വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍, താഴെപ്പറയുന്ന കുറ്റം ചാര്‍ത്തലുകള്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. പ്രസ്തുത ബാങ്ക് :
പത്രക്കുറിപ്പ് : 2025-2026 /1557 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: