RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

129698299

മഹാരാഷ്ട്രയിലെ ‘ദി ഗോണ്ടിയ ഡിസ്ട്രിക്ട് സെന്‍ട്രല്‍ കോ-ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിന്‘ മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

ബാങ്കിംഗ് റെഗുലേഷന്‍ ആക്ട്, 1949 ന്‍റെ ( ബി ആര്‍ ആക്ട്) വകുപ്പ് 20, വകുപ്പ് 56 ഉം ആയി കൂട്ടി വായിച്ചതിന്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ ലംഘിച്ചതിനും "കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനി (സി‌ഐ‌സി) കളിലുള്ള അംഗത്വം” എന്ന വിഷയത്തെ സംബന്ധിച്ച ആര്‍. ബി. ഐ യുടെ ചില നിശ്ചിത നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനും 2024 ഒക്ടോബര്‍ 21 ലെ ഉത്തരവു പ്രകാരം, മഹാരാഷ്ട്രയിലെ ‘ദി ഗോണ്ടിയ ഡിസ്ട്രിക്ട് സെന്‍ട്രല്‍ കോ- ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിന്’ (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ), 2,60,000/- രൂപ (രണ്ടു ലക്ഷത്തി അറുപതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകള്‍ കൂട്ടിവായിച്ച പ്രകാരവും കൂടാതെ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനീസ് (റെഗുലേഷന്‍) ആക്ട് , 2005 ന്‍റെ വകുപ്പ് 25 പ്രകാരവും ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

പ്രസ്തുത ബാങ്കിന്‍റെ മേലുള്ള നിയമപ്രകാരമുള്ള പരിശോധന, അതിന്‍റെ 31 മാര്‍ച്ച് 2023 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി, നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റ് (എന്‍ എ ബി എ ആര്‍ ഡി - നബാര്‍ഡ്) നടത്തുകയുണ്ടായി. നിയമ പ്രകാരമുള്ള വ്യവസ്ഥകളുടെ ലംഘനം / ആര്‍.ബി.ഐ യുടെ മാര്‍ഗ്ഗ രേഖകള്‍ പാലിക്കാതിരിക്കല്‍ തുടങ്ങിയ പരിശോധനാ കണ്ടെത്തലുകളുടെയും ഇതു സംബന്ധിച്ച അനുബന്ധ കത്തിടപാടുകളുടെയും അടിസ്ഥാനത്തില്‍, മേല്‍പറഞ്ഞ വ്യവസ്ഥകള്‍/നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതില്‍ ഉണ്ടായ വീഴ്ചയുടെ പേരില്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രസ്തുത ബാങ്കിന് നോട്ടിസ് നല്‍കുകയുണ്ടായി.

നോട്ടീസിനുള്ള പ്രസ്തുത ബാങ്കിന്‍റെ മറുപടിയും വ്യക്തിപരമായ ഹിയറിങ്ങില്‍ നല്കിയ വാക്കാലുള്ള മറുപടിയും കൂടാതെ, പ്രസ്തുത ബാങ്കിന്‍റെ വിശേഷാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം മറ്റുപലതിന്‍റെയും കൂട്ടത്തില്‍, താഴെ പറയുന്ന കുറ്റം ചാര്‍ത്തലുകള്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.

പ്രസ്തുത ബാങ്ക്:

(i) അതിന്‍റെ ഡയറക്ടര്‍ക്ക് ഒരു വായ്പ അനുവദിച്ചു, കൂടാതെ

(ii) മൂന്നു സി ഐ സി കളുടെ അംഗത്വം ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തി.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.

(പുനീത് പഞ്ചോളി)     
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2024-2025/1387

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?