ഗുജറാത്ത് അഹമ്മദാബാദിലെ ദി ഗുജറാത്ത് രാജ്യ കര്‍മ്മചാരി കോ ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി - ആർബിഐ - Reserve Bank of India
ഗുജറാത്ത് അഹമ്മദാബാദിലെ ദി ഗുജറാത്ത് രാജ്യ കര്‍മ്മചാരി കോ ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി
“ധനകാര്യ പത്രികകള്‍ (ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്‍റ്സ്) – അവതരണവും വെളിപ്പെടുത്തലും”, ‘പ്രാഥമിക (അർബൻ) സഹകരണ ബാങ്കുകൾ (യുസിബികൾ) മറ്റ് ബാങ്കുകളിൽ നിക്ഷേപം തുറക്കൽ’, “സഹകരണ ബാങ്കുകള്‍ - നിക്ഷേപങ്ങള്‍ക്കു മേല്‍ ഉള്ള പലിശ നിരക്ക്” എന്നീ വിഷയങ്ങള്‍ സംബന്ധിച്ച ഭാരതീയ റിസര്‍വ് ബാങ്കിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനും ബാങ്കിംഗ് റെഗുലേഷന്‍സ് ആക്ട്, 1949 (ബി ആര്‍ ആക്ട്, 1949) ന്‍റെ വകുപ്പ് 35 ന്‍റെ ഉപ വകുപ്പ് (2) ഉം വകുപ്പ് 56 ഉം കൂട്ടി വായിച്ച പ്രകാരമുള്ള വ്യവസ്ഥകളുടെ ലംഘനത്തിനും, ഭാരതീയ റിസര്‍വ് ബാങ്ക് (ആർ.ബി.ഐ), 2024 ജൂണ്‍ 25 ലെ ഉത്തരവു പ്രകാരം ഗുജറാത്ത് അഹമ്മദാബാദിലെ ദി ഗുജറാത്ത് രാജ്യ കര്‍മ്മചാരി കോ ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു (പ്രസ്തുത ബാങ്ക്) മേൽ 7.50 ലക്ഷം രൂപ (ഏഴു ലക്ഷത്തി അന്‍പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. ബി ആര്‍ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകളും, കൂടാതെ ബി ആര്‍ ആക്ടിലെ തന്നെ 47എ(1)(എ) വകുപ്പിന്‍റെ വ്യവസ്ഥകള്‍ പ്രസ്തുത ബാങ്കിന്‍റെ മേലുള്ള നിയമപ്രകാരമുള്ള പരിശോധന, അതിന്‍റെ 31 മാര്‍ച്ച് 2023 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി, ആര്‍.ബി.ഐ നടത്തുകയുണ്ടായി. നിയമപരമായ വ്യവസ്ഥകളും/ ആര്‍.ബി.ഐ യുടെ മാര്‍ഗ്ഗരേഖകളും ഇതു സംബന്ധിച്ചുള്ള അനുബന്ധ കത്തിടപാടുകളും പാലിക്കാത്തതായുള്ള പരിശോധനാ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങളും ബി ആര്‍ ആക്ടിന്‍റെ വ്യവസ്ഥകളും പാലിക്കാത്തത്തില്‍ ഉണ്ടായ വീഴ്ചയുടെ പേരില്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രസ്തുത ബാങ്കിന് നോട്ടിസ് നല്‍കുകയുണ്ടായി. നോട്ടിസിനുള്ള ബാങ്കിന്‍റെ മറുപടിയും വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം മറ്റുപലതിന്‍റെയും കൂട്ടത്തില്‍, താഴെ പറയുന്ന കുറ്റം ചാര്‍ത്തലുകള്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. പ്രസ്തുത ബാങ്ക് (1) അതിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ബാലന്‍സ് ഷീറ്റിലെ അക്കൌണ്ട്സിനുള്ള കുറിപ്പുകളില്‍ ആര്‍ ബി ഐ ചുമത്തിയ പിഴയെ സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല, (2) ആര്‍ ബി ഐ യുടെ പരിശോധനാ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം അവര്‍ക്ക് ലഭ്യമാക്കേണ്ടുന്ന, അതിന്‍റെ ഇടപാടുകളെ സംബന്ധിച്ച രേഖകളും പൂര്‍ണ്ണവിവരങ്ങളും നല്‍കിയിട്ടില്ല, (3) പ്രുഡന്‍ഷ്യല്‍ ഇന്‍റര്‍-ബാങ്ക് (കൌണ്ടർപാർട്ടി) വെളിപ്പെടുത്തല്‍ പരിധി ലംഘിച്ചു, (4) കാലാവധി പൂര്‍ത്തിയാക്കിയ നിശ്ചിത കാല നിക്ഷേപങ്ങള്‍ക്ക്, അവയുടെ കാലാവധി പൂര്‍ത്തിയാക്കിയ ദിവസം മുതല്‍ അവ തിരികെ നല്‍കുന്ന ദിവസം വരെയുള്ള അര്‍ഹതപ്പെട്ട പലിശ കൊടുത്തിട്ടില്ല. ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.
(പുനീത് പഞ്ചോളി) പത്രക്കുറിപ്പ് : 2024-2025/608 |