RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

137480721

കർണ്ണാടകയിലെ ദി ഗുൽബർഗ ആൻഡ് യാദ്ഗിർ ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് സെൻട്രൽ ബാങ്ക് ലിമിറ്റഡിന് മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ (ബി.ആർ. ആക്ട്) 27(3) ഉം 56 ഉം വകുപ്പുകൾ ചേർത്തു വായിച്ച പ്രകാരം 'ഓഫ്‌സൈറ്റ് സർവൈലൻസ് സിസ്റ്റം- ഓ.എസ്.എസ്/എഫ്‌.എം.എസ്. റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതികളുടെ പരിഷ്കരണം' എന്ന വിഷയത്തിൽ നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (നബാർഡ്) പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) 2025 ഫെബ്രുവരി 18 ലെ ഉത്തരവ് പ്രകാരം, കർണ്ണാടകയിലെ ദി ഗുൽബർഗ ആൻഡ് യാദ്ഗിർ ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് സെൻട്രൽ ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) മേൽ ₹50,000/- (അമ്പതിനായിരം രൂപ മാത്രം) പണപ്പിഴ ചുമത്തി. ബി.ആർ. ആക്ടിലെ 46(4)(i), 56 എന്നീ വകുപ്പുകൾക്കൊപ്പം സെക്ഷൻ 47എ(1)(സി) പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

2023 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതി അടിസ്ഥാനമാക്കി നബാർഡ് പ്രസ്തുത ബാങ്കിന്റെ നിയമപരമായ പരിശോധന നടത്തി. നിയമപരമായ വ്യവസ്ഥകൾ പ്രകാരം പുറപ്പെടുവിച്ച നബാർഡ് നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളെയും അടിസ്ഥാനമാക്കി, നിർദ്ദിഷ്ട നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ ഉപദേശിച്ചുകൊണ്ട് പ്രസ്തുത ബാങ്കിന് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിന്റെ മറുപടിയും വ്യക്തിഗത ഹിയറിങ്ങിനിടെ നടത്തിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ച ശേഷം, മറ്റു പലതിന്റെയും കൂട്ടത്തിൽ പ്രസ്തുത ബാങ്കിനെതിരെ ഇനിപ്പറയുന്ന കുറ്റം നിലനിൽക്കുന്നുണ്ടെന്ന് ആർ.ബി.ഐ. കണ്ടെത്തുകയും അതിനാൽ പണപ്പിഴ ചുമത്തൽ നിർബന്ധിതമാവുകയും ചെയ്തു.

നിശ്ചിത സമയപരിധിക്കുള്ളിൽ നബാർഡിന് നിയമപരമായ റിട്ടേണുകൾ സമർപ്പിക്കുന്നതിൽ പ്രസ്തുത ബാങ്ക് പരാജയപ്പെട്ടു.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.

 

(പുനീത് പഞ്ചോളി)
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2024-2025/2247

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?