<font face="mangal" size="3px">ആർബിഐ ദി ജമ്മു ആന്റ് കശ്മീർ ബാങ്ക് ലിമിറ്റഡ&# - ആർബിഐ - Reserve Bank of India
ആർബിഐ ദി ജമ്മു ആന്റ് കശ്മീർ ബാങ്ക് ലിമിറ്റഡ് - ന് ധനപരമായ പിഴ ചുമത്തുന്നു
നവംബർ 14, 2018 ആർബിഐ ദി ജമ്മു ആന്റ് കശ്മീർ ബാങ്ക് ലിമിറ്റഡ് - ന് ഇൻകം റെക്കഗ്നിഷൻ, അസറ്റ് ക്ലാസിഫിക്കേഷൻ (ഐആർഎസി) മാനദണ്ഡങ്ങൾ, കെവൈസി/ആന്റി മണി ലോണ്ടറിങ്ങ് (കെവൈസി/എഎംഎൽ) മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച് ആർബിഐ പുറപ്പെടുവിച്ചിരുന്ന ആജ്ഞാപനങ്ങൾ അനുസരിക്കാതിരുന്നതിന് 2018 നവംബർ 05ന് പുറത്തിറക്കിയ ഒരു ഉത്തരവിലൂടെ ഭാരതീയ റിസർവ് ബാങ്ക് ദി ജമ്മു ആന്റ് കശ്മീർ ബാങ്ക് ലിമിറ്റഡ്-ന് 30 ദശലക്ഷം രൂപയുടെ ഒരു ധനപരമായ പിഴചുമത്തിയിരിക്കുന്നു. ബാങ്കിങ് റഗുലേഷൻ ആക്ട്, 1949-ലെ സെക്ഷൻ 46(4)(i) നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 47എ(1)(സി) പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ പ്രയോഗിച്ചുകൊണ്ട്, ആർബിഐ പുറപ്പെടുവിച്ചിരുന്ന മുകളിൽപ്പറഞ്ഞ ആജ്ഞാപനങ്ങൾ അനുസരിക്കുന്നതിൽ ബാങ്ക് വരുത്തിയ വീഴ്ച കണക്കിലെടുത്താണ് പിഴ ചുമത്തിയത്. ക്രമാനുസാരമായ അനുവർത്തനത്തിലെ അപര്യാപ്തതകളെ അടിസ്ഥാനമാക്കി യുള്ള ഈ നടപടി, മേൽപ്രസ്താവിച്ച ബാങ്ക് അതിന്റെ ഇടപാടുകാരുമായി നടത്തിയ ഏതെങ്കിലും ഇടപാടിന്റെയോ അല്ലെങ്കിൽ അവരുമായി ഏർപ്പെട്ട ഏതെങ്കിലും കരാറിന്റെയോ സാധുതയെക്കുറിച്ച് വിധി പ്രസ്താവിക്കാനുദ്ദേശിച്ചുള്ളതല്ല. അജിത് പ്രസാദ് പ്രസ്ല് റിലീസ്: 2018-2019/1122 |