<font face="mangal" size="3px">ഗുജറാത്തിലെ ജാംനഗറിലുള്ള ജാംനഗർ പീപ്പിൾസŔ - ആർബിഐ - Reserve Bank of India
ഗുജറാത്തിലെ ജാംനഗറിലുള്ള ജാംനഗർ പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്, ഭാരതീയ റിസര്‍വ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു
ഏപ്രിൽ 03, 2023 ഗുജറാത്തിലെ ജാംനഗറിലുള്ള ജാംനഗർ പീപ്പിൾസ് കോ-ഓപ്പറേറ്റീവ് 'വരുമാനം തിരിച്ചറിയൽ, ആസ്തി വർഗ്ഗീകരണം, വായ്പകൾക്കും അഡ്വാൻസുകൾക്കുമുള്ള പ്രൊവിഷനിംഗ് മാനദണ്ഡങ്ങൾ', 'ഭാരതീയ റിസർവ് ബാങ്ക് (സഹകരണ ബാങ്കുകൾ - നിക്ഷേപങ്ങളുടെ പലിശ നിരക്ക്) നിർദ്ദേശങ്ങൾ, 2016' എന്നിവയിൽ 'ഭാരതീയ റിസർവ് ബാങ്ക് (ആർബിഐ) പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങളുടെ ലംഘനത്തിന്, ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 ന്‍റെ സെക്ഷൻ 47 എ (1) (സി) , സെക്ഷൻ 46 (4) (ഐ) കൂടാതെ സെക്ഷൻ 56 എന്നീ വകുപ്പുകൾ പ്രകാരം ആർബിഐ യിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച്, ഗുജറാത്തിലെ ജാംനഗറിലുള്ള ജാംനഗർ പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (ബാങ്ക്), 2023 മാർച്ച് 29 ലെ ഉത്തരവിലൂടെ, ആർബിഐ, ₹1.00 ലക്ഷം (ഒരു ലക്ഷം രൂപ മാത്രം) പിഴ ചുമത്തിയിരിക്കുന്നു. ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല. പശ്ചാത്തലം 2022 മാർച്ച് 31 വരെയുള്ള ബാങ്കിന്‍റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി ആർബിഐ നടത്തിയ നിയമപരമായ പരിശോധനയിൽ, പരിശോധന റിപ്പോർട്ട്, റിസ്ക് അസസ്മെന്റ് റിപ്പോർട്ട്, അതുമായി ബന്ധപ്പെട്ട എല്ലാ കത്തിടപാടുകൾ എന്നിവ പരിശോധിച്ചതിൽ, ബാങ്ക്, തുടർച്ചയായ അടിസ്ഥാനത്തിൽ അവരുടെ ആസ്തികളിലെ നോൺ-പെർഫോമിംഗ് അസറ്റുകള്‍ (എന്‍പിഎ) തരം തിരിച്ചിരുന്നില്ല, കൂടാതെ കാലാവധി കഴിഞ്ഞ ടേം ഡെപ്പോസിറ്റുകൾക്ക് കാലാവധിയായ തീയതി മുതൽ തിരികെ നൽകുന്ന തിയ്യതി വരെ സേവിംഗ്സ് ഡെപ്പോസിറ്റുകൾക്ക് ബാധകമായ നിരക്കിലെ പലിശയൊ കരാർ പലിശയൊ ഏതാണോ കുറവ്, അത് നൽകുന്നതിൽ പരാജയപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിൽ, ആർബിഐ പുറപ്പെടുവിച്ച്ട്ടുള്ള നിർദ്ദിഷ്ട നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിയ്ക്കുവാന്‍ നിർദ്ദേശിച്ച് ബാങ്കിന് ഒരു നോട്ടീസ് നൽകി. ബാങ്കിന്‍റെ മറുപടിയും ബാങ്കുമായുള്ള വ്യക്തിഗതമായ ന്യായ വിചാരണ സമയത്ത് നല്‍കിയ വാക്കാലുള്ള സമർപ്പിക്കലുകളും പരിഗണിച്ച ശേഷം, മുകളിൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന് ആര്‍ ബി ഐ സ്ഥിരീകരിക്കുകയും ഒപ്പം സാമ്പത്തിക പിഴ ചുമത്തേണ്ടതാണെന്നുമുള്ള നിഗമനത്തിലെത്തി. (യോഗേഷ് ദയാൽ) പ്രസ് റിലീസ്: 2023-2024/5 |