RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

129695595

വെസ്റ്റ് ബംഗാളിലെ ‘ദി ജയ് നഗര്‍ മോസില്‍പുര്‍ പീപ്പിള്‍സ് കോ- ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിന്‘ മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

ഭാരതീയ റിസര്‍വ് ബാങ്ക് “മുന്‍ഗണന മേഖലാ വായ്പകള്‍ (പി.എസ്.എല്‍) - ലക്ഷ്യങ്ങളും വര്‍ഗ്ഗീകരണവും” എന്ന വിഷയത്തില്‍ പുറപ്പെടുവിച്ചിട്ടുള്ള ചില നിശ്ചിത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനും, കൂടാതെ ”പി എസ് എല്‍ ന്‍റെ ലക്ഷ്യ നിര്‍വഹണത്തില്‍ ഉണ്ടായ അപര്യാപ്തതയ്കു പരിഹാരമായി മൈക്രോ ആന്‍ഡ് സ്മോള്‍ എന്‍റര്‍പ്രൈസസ് (എം എസ് ഇ) ന്‍റെ പുനര്‍നിക്ഷേപ ഫണ്ടിലേക്കുള്ള സഹായധനം നല്‍കല്‍ ” എന്ന വിഷയത്തെ സംബന്ധിച്ച് ആര്‍ ബി ഐ പുറപ്പെടുവിച്ചിട്ടുള്ള ചില നിര്‍ദ്ദിഷ്ട മാര്‍ഗ്ഗരേഖകള്‍ പാലിക്കാത്തതിനും 2024 നവംബര്‍ 11 ലെ ഉത്തരവു പ്രകാരം, വെസ്റ്റ് ബംഗാളിലെ ‘ദി ജയ് നഗര്‍ മോസില്‍പുര്‍ പീപ്പിള്‍സ് കോ-ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി. ഐ), 6,34,000/- രൂപ (ആറു ലക്ഷത്തി മുപ്പത്തി നാലായിരം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകള്‍ കൂട്ടിവായിച്ച പ്രകാരം ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

പി എസ് എല്‍ ന്‍റെ 2022-23 സാമ്പത്തിക വർഷത്തിലെ (എഫ്.വൈ - FY) ലക്ഷ്യ നിര്‍വഹണത്തില്‍ ഉണ്ടായ അപര്യാപ്തതയ്കു പരിഹാരമായി സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്‍റ് ബാങ്ക് ഓഫ് ഇന്‍ഡ്യ (എസ് ഐ ഡി ബി ഐ – SIDBI) യുടെ നിയന്ത്രണത്തിലുള്ള എം എസ് ഇ പുനര്‍നിക്ഷേപ ഫണ്ടിലേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കുവാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പ്രസ്തുത ബാങ്കിന് ആര്‍‌ബി‌ഐ നല്കിയിരുന്നു. നിര്‍ദ്ദേശിച്ച തുക നിക്ഷേപിക്കുന്നതില്‍ വരുത്തിയ വീഴ്ച്ചയുടെ അടിസ്ഥാനത്തില്‍ പ്രസ്തുത ബാങ്കിന്, ആവശ്യമായ തുക നിക്ഷേപിക്കുവാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള താക്കീതു നല്‍കുന്ന കത്ത്, ആര്‍‌ബി‌ഐ നല്‍കിയെങ്കിലും തുക നിക്ഷേപിക്കുന്നതില്‍ പ്രസ്തുത ബാങ്ക് വീഴ്ച വരുത്തുകയുണ്ടായി. മേല്‍പറഞ്ഞ നിര്‍ദ്ദേശ ലംഘനത്തിന്‍റെയും ഇതു സംബന്ധിച്ച അനുബന്ധ കത്തിടപാടുകളുടെയും അടിസ്ഥാനത്തില്‍, മേല്‍പറഞ്ഞ നിര്‍ദ്ദിഷ്ട നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത്തില്‍ ഉണ്ടായ വീഴ്ചയുടെ പേരില്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ചു കൊണ്ട് , പ്രസ്തുത ബാങ്കിന് നോട്ടിസ് നല്‍കുകയുണ്ടായി.

നോട്ടിസിനുള്ള പ്രസ്തുത ബാങ്കിന്‍റെ മറുപടിയും, വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍, പി എസ് എല്‍ ന്‍റെ 2022-23 സാമ്പത്തിക വർഷത്തിലെ (എഫ്.വൈ - FY) ലക്ഷ്യ നിര്‍വഹണത്തില്‍ ഉണ്ടായ അപര്യാപ്തതയ്കു പരിഹാരമായി, എസ് ഐ ഡി ബി ഐ – SIDBI യുടെ പരിപാലനത്തിലുള്ള എം എസ് ഇ പുനര്‍നിക്ഷേപ ഫണ്ടിലേക്ക് നിര്‍ദ്ദിഷ്ട കാലയളവിനുള്ളില്‍ നിക്ഷേപിക്കേണ്ടുന്ന നിശ്ചിത തുക, താക്കീതു നല്കി കൊണ്ടുള്ള കത്ത് നല്കിയത്തിനു ശേഷവും, പ്രസ്തുത ബാങ്ക് നിക്ഷേപിച്ചിട്ടില്ല എന്ന കുറ്റം ചാര്‍ത്തല്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.

(പുനീത് പഞ്ചോളി)     
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2024-2025/1511

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?