RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

103375326

ഗുജറാത്തിലെ കച്ച്ലുള്ള, ദി കച്ച് ജില്ലാ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്, ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

ഡിസംബർ 19, 2022

ഗുജറാത്തിലെ കച്ച്ലുള്ള, ദി കച്ച് ജില്ലാ സെൻട്രൽ കോ-ഓപ്പറേറ്റീവ്
ബാങ്ക് ലിമിറ്റഡിന്, ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ
ചുമത്തിയിരിക്കുന്നു

നോൺ-ഷെഡ്യൂൾഡ് സംസ്ഥാന സഹകരണ ബാങ്കുകൾക്കും, സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കുമുള്ള ക്യാഷ് റിസർവ് അനുപാത (സിആർആർ) പരിപാലനം, സംസ്ഥാന സഹകരണ ബാങ്കുകൾക്കും, സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കുമുള്ള നിയമാനുസൃത ലിക്വിഡിറ്റി അനുപാത (എസ്എൽആർ) പരിപാലനം എന്നിവ സംബന്ധിച്ച് ഭാരതീയ റിസര്‍വ് ബാങ്ക് (ആർബിഐ) പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങളുടെ ലംഘനത്തിന്, ഗുജറാത്തിലെ കച്ച്ലുള്ള ദി കച്ച് ജില്ലാ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (ബാങ്ക്), 2022 ഡിസംബർ 16 ലെ ഉത്തരവിലൂടെ ആർബിഐ) 2.00 ലക്ഷം (രണ്ട് ലക്ഷം രൂപാ മാത്രം) പിഴ ചുമത്തിയിരിക്കുന്നു. ആർബിഐ പുറപ്പെടുവിച്ചിട്ടുള്ള മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിലെ ബാങ്കിന്‍റെ പരാജയം കണക്കിലെടുത്ത് ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 (AACS) ന്‍റെ സെക്ഷൻ 47 എ (1) (സി), സെക്ഷൻ 46 (4) (ഐ), കൂടാതെ സെക്ഷൻ 56 എന്നീ വകുപ്പുകൾ പ്രകാരം ആർബിഐ യിൽ നിക്ഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല.

പശ്ചാത്തലം

ബാങ്കിന്‍റെ, 2020 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള പരിശോധനാ റിപ്പോർട്ടും അതുമായി ബന്ധപ്പെട്ട എല്ലാ കത്തിടപാടുകളും പരിശോധിച്ചതിൽ നിന്ന് ബാങ്ക് മിനിമം ക്യാഷ് റിസർവ് അനുപാതം (സിആർആർ) പരിപാലിച്ചിട്ടില്ല എന്ന് വെളിപ്പെട്ടു. ഇത് റിസർവ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള മേൽപ്പറഞ്ഞ നിർദ്ദേശങ്ങളുടെ ലംഘനത്തിന് കാരണമായി. ഇതിന്‍റെ അടിസ്ഥാനത്തിൽ, നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് നോട്ടീസ് നൽകി.

നോട്ടീസിനുള്ള ബാങ്കിന്‍റെ മറുപടിയും ബാങ്കുമായുള്ള വ്യക്തിഗതമായ ന്യായ വിചാരണ സമയത്ത് നല്‍കിയ വാക്കാലുള്ള സമർപ്പിക്കലുകളും പരിഗണിച്ച ശേഷം മുകളിൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന് ആര്‍ബിഐ സ്ഥിരീകരിക്കുകയും ഒപ്പം സാമ്പത്തിക പിഴ ചുമത്തേണ്ടതാണെന്നുമുള്ള നിഗമനത്തിലെത്തി.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2022-2023/1406

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?