മഹാരാഷ്ട്ര, താനെയിലെ ദി കൊണാറക് അർബൻ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ ആർബിഐ പണപ്പിഴ ചുമത്തി
നവംബർ 19, 2019 മഹാരാഷ്ട്ര, താനെയിലെ ദി കൊണാറക് അർബൻ സഹകരണ ബാങ്ക് 1949ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങള്‍ക്ക് ബാധകമാംവിധം) സെക്ഷൻ 47A(1)(b), ഒപ്പം സെക്ഷൻ 46(4)(i) എന്നിവപ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, മഹാരാഷ്ട്ര, താനെയിലെ ദി കൊണാറാക് അർബൻ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ 4.00 (നാലു ലക്ഷം രൂപ മാത്രം) ലക്ഷം രൂപയുടെ പണപ്പിഴ ചുമത്തി. ഡയറക്ടർമാരുമായി ബന്ധപ്പെട്ട വായ്പകളെ സംബന്ധിച്ചുള്ള റിസർവ് ബാങ്ക് വ്യവസ്ഥകളും ഉത്തരവുകളും ലംഘിച്ചതിനാണ് ഇപ്രകാരം പിഴ ചുമത്തിയിട്ടുള്ളത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്കിനെതിരെ ഇക്കാര്യത്തിൽ ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന്, സഹകരണബാങ്ക് രേഖാമൂലമുള്ളതും, നേരിട്ടുള്ളതുമായ മറുപടികൾ സമർപ്പിച്ചു. കേസിലെ വസ്തുതകളും ബാങ്കിന്‍റെ മറുപടികളും പരിഗണിച്ചതിൽ, ലംഘനങ്ങള്‍ സാരവത്തായവയാണെന്നും, പണപ്പിഴചുമത്തേണ്ടത് ആവശ്യമാണെന്നുമുള്ള തീരുമാനത്തിൽ, റിസർവ് ബാങ്ക് എത്തുകയായിരുന്നു. (യോഗേഷ് ദയാൽ) പ്രസ്സ് റിലീസ് 2019-2020/1218 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: