RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

128943536

പത്രക്കുറിപ്പ് കേരളത്തിലെ ദി കൊട്ടാരക്കര കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡിനുമേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

സൂപ്പർവൈസറി ആക്ഷൻ ഫ്രെയിംവർക്കിന് (എസ്.എ.എഫ്) കീഴിൽ ആർബിഐ പുറപ്പെടുവിച്ച നിർദ്ദിഷ്ട നിർദ്ദേശങ്ങൾ പാലിക്കാത്തതിന് 2024 ഒക്ടോബർ 7ലെ ഉത്തരവു പ്രകാരം കേരളത്തിലെ ദി കൊട്ടാരക്കര കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡിനുമേൽ (ബാങ്ക്) ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) 50,000/-രൂപ (അൻപതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 47എ(1)(സി), എന്നിവയ്‌ക്കൊപ്പം സെക്ഷൻ 46(4)(i), 56 എന്നീ വകുപ്പുകൾ പ്രകാരം ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

2023 മാർച്ച് 31 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി ബാങ്കിൻ്റെ നിയമപരമായ പരിശോധന ആർബിഐ നടത്തി. എസ്.എ.എഫ്-ന് കീഴിൽ പുറപ്പെടുവിച്ച ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതിൻ്റെ സൂപ്പർവൈസറി കണ്ടെത്തലുകളുടെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കുവാനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി.

നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും വ്യക്തിപരമായ ഹിയറിംഗിനിടെ നൽകിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ചതിന് ശേഷം, ഇനിപ്പറയുന്ന കുറ്റം നിലനിൽക്കുന്നതാണെന്നും പണപ്പിഴ ചുമത്തപ്പെടേണ്ടതുണ്ടെന്നും ആർബിഐ കണ്ടെത്തി:

എസ്.എ.എഫ്-ന് കീഴിൽ ആർ.ബി.ഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാതെ, ഉയർന്ന നിഷ്ക്രിയ ആസ്തികൾ / തിരിച്ചടവിൽ വീഴ്ച്ച എന്നിവയുള്ള മേഖലകൾക്ക് ബാങ്ക്, വായ്പാ സൗകര്യങ്ങൾ അനുവദിച്ചു/പുതുക്കി.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല. കൂടാതെ, ബാങ്കിനെതിരെ ആർബിഐ ആരംഭിച്ചേക്കാവുന്ന മറ്റേതെങ്കിലും നടപടികളെക്കുറിച്ച് മുൻവിധികളില്ലാതെയാണ് ഈ പണപ്പിഴ ചുമത്തുന്നത്.

(പുനീത് പഞ്ചോലി)  
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ് : 2024-2025/1325

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?