മഹാരാഷ്ട്രയിലെ, മഹാബലേശ്വറിലുള്ള ദി മഹാബലേശ്വർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, ലിമിറ്റഡിന് ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു - ആർബിഐ - Reserve Bank of India
മഹാരാഷ്ട്രയിലെ, മഹാബലേശ്വറിലുള്ള ദി മഹാബലേശ്വർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, ലിമിറ്റഡിന് ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു
ഓഗസ്റ്റ് 10, 2023 മഹാരാഷ്ട്രയിലെ, മഹാബലേശ്വറിലുള്ള ദി മഹാബലേശ്വർ 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിന്‍റെ (ബിആർ ആക്ട്) സെക്ഷൻ 56, സെക്ഷൻ 20 എന്നീ വകുപ്പുകളുടെ വ്യവസ്ഥകൾ പാലിക്കാത്തതിനും, കൂടാതെ സൂപ്പർവൈസറി ആക്ഷൻ ഫ്രെയിംവർക്കിന് (എസ്എഎഫ്) കീഴിൽ ഭാരതീയ റിസര്‍വ് ബാങ്ക് (ആർബിഐ) പുറപ്പെടുവിച്ച നിർദ്ദിഷ്ട നിർദ്ദേശങ്ങളുടെ ലംഘനത്തിനും, 'ഡെപ്പോസിറ്റ് അക്കൗണ്ടുകളുടെ പരിപാലനം', നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ വൈ സി) 'എന്നീ വിഷയങ്ങളില്‍ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ലംഘിച്ചതിനും, മഹാരാഷ്ട്രയിലെ മഹാബലേശ്വറിലുള്ള ദി മഹാബലേശ്വർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, ലിമിറ്റഡിന് (ബാങ്ക്), 2023 ഓഗസ്റ്റ് 02 ലെ ഉത്തരവിലൂടെ, ഭാരതീയ റിസർവ് ബാങ്ക് ₹2.00 ലക്ഷം (രണ്ടു ലക്ഷം രൂപ മാത്രം) പിഴ ചുമത്തിയിരിക്കുന്നു. ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 (ബിആർ ആക്ട്) ന്‍റെ സെക്ഷൻ 47 എ (1) (സി), സെക്ഷൻ 46 (4) (ഐ) കൂടാതെ സെക്ഷൻ 56 എന്നീ വകുപ്പുകൾ പ്രകാരം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല. പശ്ചാത്തലം ബാങ്കിന്‍റെ, 2022 മാർച്ച് 31 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി റിസര്‍വ് ബാങ്ക് നടത്തിയ നിയമപരമായ പരിശോധനയും റിസ്ക് അസസ്മെന്‍റ് റിപ്പോർട്ടും അതുമായി ബന്ധപ്പെട്ട എല്ലാ കത്തിടപാടുകളും പരിശോധിച്ചപ്പോൾ, എസ് എ എഫ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും ബാങ്ക് അതിന്‍റെ ഒരു മുൻ ഡയറക്ടറുടെ ലോൺ അക്കൗണ്ടിൽ പലിശ ഇളവ് അനുവദിച്ചുവെന്നും വായ്പയെടുക്കുന്നവരുടെ ക്യാഷ് ക്രെഡിറ്റ് പരിധികൾ പുതുക്കിയിട്ടുണ്ടെന്നും, പുതിയ വായ്പകൾ അനുവദിച്ചിട്ടുണ്ടെന്നും കണ്ടെത്തി. കൂടാതെ ഉപഭോക്താക്കളുടെ അപകടസാധ്യത വർഗ്ഗീകരിക്കുന്നത് സംബന്ധിച്ച് ആനുകാലിക അവലോകനവും പ്രവർത്തനരഹിതമായ അക്കൗണ്ടുകളുടെ വാർഷിക അവലോകനവും നടത്തിയിട്ടില്ലെന്നും വെളിപ്പെടുകയുണ്ടായി. അതിനനുസരിച്ച്, മേല്‍പറഞ്ഞിരിക്കുന്നതുപോലെ, നിയമപരമായ വ്യവസ്ഥകളും നിർദ്ദേശങ്ങളും ലംഘിച്ചതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാൻ നിര്‍ദ്ദേശിച്ച് ബാങ്കിന് നോട്ടീസ് നൽകി. നോട്ടീസിനുള്ള ബാങ്കിന്‍റെ രേഖാമൂലമുള്ള മറുപടിയും ബാങ്കുമായുള്ള സ്വകാര്യമായ ന്യായ വിചാരണ സമയത്ത് നല്‍കിയ വാക്കാലുള്ള സമർപ്പിക്കലുകളും പരിഗണിച്ച ശേഷം, മുകളിൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന് റിസവ് ബാങ്ക് സ്ഥിരീകരിക്കുകയും ഒപ്പം സാമ്പത്തിക പിഴ ചുമത്തേണ്ടതാണെന്നുള്ള നിഗമനത്തിലുമെത്തി. (യോഗേഷ് ദയാൽ) പ്രസ് റിലീസ്: 2023-2024/734 |