കര്‍ണാടകയിലെ ‘ദി മൈസൂര്‍ ആന്‍ഡ് ചാമരാജ് നഗര്‍ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റിവ് സെന്‍ട്രല്‍ ബാങ്ക് ലിമിറ്റഡിനു’ മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി - ആർബിഐ - Reserve Bank of India
കര്‍ണാടകയിലെ ‘ദി മൈസൂര്‍ ആന്‍ഡ് ചാമരാജ് നഗര്‍ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റിവ് സെന്‍ട്രല്‍ ബാങ്ക് ലിമിറ്റഡിനു’ മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി
‘ബാങ്കിംഗ് റെഗുലേഷന്‍ ആക്ട്, 1949 ന്‍റെ (ബി ആര്‍ ആക്ട്) വകുപ്പ് 20, വകുപ്പ് 56 ഉം ആയി കൂട്ടിവായിച്ചതിന്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ ലംഘിച്ചതിന്, 2025 മാര്‍ച്ച് 26 ലെ ഉത്തരവു പ്രകാരം കര്‍ണാടകയിലെ ‘ദി മൈസൂര്‍ ആന്‍ഡ് ചാമരാജ് നഗര്‍ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റിവ് സെന്‍ട്രല്‍ ബാങ്ക് ലിമിറ്റഡിനു’ (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസര്‍വ് ബാങ്ക് (ആർ.ബി.ഐ), 1,00,000/- രൂപ (ഒരു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. ബി ആര്‍ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകള്‍ കൂട്ടിവായിച്ച പ്രകാരം ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. പ്രസ്തുത ബാങ്കിന്‍റെ മേലുള്ള നിയമപ്രകാരമുള്ള പരിശോധന, അതിന്‍റെ 31 മാര്‍ച്ച് 2023 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി, നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റ് (നബാര്‍ഡ് - NABARD) നടത്തുകയുണ്ടായി. നിയമപരമായ വ്യവസ്ഥകള്‍ ലംഘിച്ചതായുള്ള പരിശോധനാ കണ്ടെത്തലുകളുടെയും ഇതു സംബന്ധിച്ച അനുബന്ധ കത്തിടപാടുകളുടെയും അടിസ്ഥാനത്തില്‍, മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത്തില്‍ ഉണ്ടായ വീഴ്ചയുടെ പേരില്‍ അതിന്‍റെ മേല്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രസ്തുത ബാങ്കിന് നോട്ടീസ് നല്‍കുകയുണ്ടായി. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിന്‍റെ മറുപടിയും വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍, താഴെപ്പറയുന്ന കുറ്റം ചാര്‍ത്തല്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. (പുനീത് പഞ്ചോളി) പത്രക്കുറിപ്പ്: 2024-2025/2512 |