ഗുജറാത്തിലെ ജാംനഗറിലെ, നവനഗർ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ആർ.ബി.ഐ പിഴ ചുമത്തി
‘ഡയറക്ടർമാർ, അവരുടെ ബന്ധുക്കൾ, അവർക്ക് താൽപ്പര്യമുള്ള സ്ഥാപനങ്ങൾ/കമ്പനികൾ എന്നിവയ്ക്കുള്ള വായ്പകളും അഡ്വാൻസുകളും’, ‘സാമ്പത്തിക പ്രസ്താവനകൾ-അവതരണവും വെളിപ്പെടുത്തലുകളും’ എന്നീ വിഷയങ്ങളിൽ ആർ.ബി.ഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, 2024 നവംബർ 12-ലെ ഉത്തരവ് പ്രകാരം ഗുജറാത്തിലെ ജാംനഗറിലെ, നവനഗർ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) ഭാരതീയ റിസര്‍വ് ബാങ്ക് (ആർ.ബി.ഐ) ₹2.50 ലക്ഷം (രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 46(4)(i), 56 വകുപ്പുകൾക്കൊപ്പം സെക്ഷൻ 47എ(1)(സി) പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. പ്രസ്തുത ബാങ്കിൻ്റെ 2023 മാർച്ച് 31-ലെ സാമ്പത്തിക സ്ഥിതിയെ ആധാരമാക്കി ആർബിഐ നിയമപരമായ പരിശോധന നടത്തുകയുണ്ടായി. ആർബിഐ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന പരിശോധനയിലെ കണ്ടെത്തലിന്റെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ അറിയിച്ചുകൊണ്ട് ബാങ്കിന് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും വ്യക്തിഗത ഹിയറിങ്ങിലെ വാക്കാലുള്ള നിവേദനങ്ങളും പരിഗണിച്ച ശേഷം, മറ്റു കാര്യങ്ങൾക്കൊപ്പം ബാങ്കിനെതിരെ താഴെപ്പറയുന്ന പിഴ ചുമത്തേണ്ടുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതായും ആർബിഐ കണ്ടെത്തി: പ്രസ്തുത ബാങ്ക്:
ഈ നടപടി, നിയമാനുസൃത നിയന്ത്രണങ്ങൾപാലിക്കുന്നതിലെ പോരായ്മയെ അടിസ്ഥാനമാക്കിയുള്ളതാണ്, അല്ലാതെ പ്രസ്തുത ബാങ്ക് അവരുടെ ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിൻ്റെയോ കരാറിൻ്റെയോ സാധുതയെ ഉദ്ദേശിച്ചുള്ളതല്ല. കൂടാതെ, ഈ പണപ്പിഴ ബാങ്കിനെതിരെ ആർബിഐ സ്വീകരിച്ചേക്കാവുന്ന മറ്റേതെങ്കിലും നടപടികളുടെ മുൻവിധിയായുള്ളതല്ല. (പുനീത് പഞ്ചോളി) പത്രക്കുറിപ്പ് :2024-2025/1508 |