പഞ്ചാബ്, പാട്യാലയിലെ ദി പാട്യാല സെൻട്രൽ കോ-ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി - ആർബിഐ - Reserve Bank of India
പഞ്ചാബ്, പാട്യാലയിലെ ദി പാട്യാല സെൻട്രൽ കോ-ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി
1949 ലെ ബാങ്കിങ് റെഗുലേഷൻ ആക്ടിലെ (ബി.ആർ.ആക്റ്റ്) 26എ വകുപ്പിനൊപ്പം 56ആം വകുപ്പും ചേർത്തു വായിച്ച പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കാത്തതിന് 2024 നവംബർ 29 ലെ ഉത്തരവു പ്രകാരം പഞ്ചാബ്, പാട്യാലയിലെ ദി പാട്യാല സെൻട്രൽ കോ-ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ), 5,00,000/- രൂപ (അഞ്ചു ലക്ഷം രൂപ മാത്രം) പണപ്പിഴ ചുമത്തി. ബി.ആർ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകള്‍ കൂട്ടിവായിച്ച പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. പ്രസ്തുത ബാങ്കിന്റെ 2023 മാർച്ച് 31 ലെ സാമ്പത്തിക നില അടിസ്ഥാനമാക്കി നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവെലപ്മെന്റ്റ് (നബാർഡ്) നിയമപരമായ പരിശോധന നടത്തി. നിയമപരമായ വ്യവസ്ഥകൾ പാലിയ്ക്കാത്തതായുള്ള പരിശോധനാ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലും തുടർന്നു നടത്തിയ കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, ബി.ആർ.ആക്റ്റിലെ മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിയ്ക്കാത്തതിനാൽ ഉണ്ടായ വീഴ്ചയുടെ പേരില്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രസ്തുത ബാങ്കിന് നോട്ടീസ് നല്‍കുകയുണ്ടായി. നോട്ടീസിനുള്ള ബാങ്കിന്‍റെ മറുപടിയും, വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍, താഴെപ്പറയുന്ന കുറ്റം ചാര്‍ത്തലുകള്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. പ്രസ്തുത ബാങ്ക്, അർഹതയുള്ള അവകാശപ്പെടാത്ത തുകകൾ നിശ്ചിത സമയത്തിനുള്ളിൽ ഡിപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനസ് ഫണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിൽ പരാജയപ്പെട്ടു. ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല. (പുനീത് പഞ്ചോളി) പത്രക്കുറിപ്പ്: 2024-2025/1624 |