തമിഴ് നാട്ടിലെ ദി പെരിയകുളം കോ-ഓപ്പറേറ്റിവ് അർബൻ ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി - ആർബിഐ - Reserve Bank of India
തമിഴ് നാട്ടിലെ ദി പെരിയകുളം കോ-ഓപ്പറേറ്റിവ് അർബൻ ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി
‘സൂപ്പർവൈസറി ആക്ഷൻ ഫ്രെയിംവർക്ക് (എസ്.എ.എഫ്)', ‘ഓഹരി മൂലധനത്തിൻ്റെയും സെക്യൂരിറ്റികളുടെയും ഇഷ്യൂവും നിയന്ത്രണവും - പ്രാഥമിക (അർബൻ) സഹകരണ ബാങ്കുകൾ’, ‘മൂലധന പര്യാപ്തതയെക്കുറിച്ചുള്ള പ്രുഡൻഷ്യൽ മാനദണ്ഡങ്ങൾ - യുസിബികൾ’ എന്നീ വിഷയങ്ങൾ സംബന്ധിച്ച ഭാരതീയ റിസര്‍വ് ബാങ്കിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് 2024 നവംബർ 25 ലെ ഉത്തരവു പ്രകാരം തമിഴ് നാട്ടിലെ ദി പെരിയകുളം കോ-ഓപ്പറേറ്റിവ് അർബൻ ബാങ്ക് ലിമിറ്റഡിനു (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ), 2,00,000/- രൂപ (രണ്ടു ലക്ഷം രൂപ മാത്രം) പണപ്പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകള്‍ കൂട്ടിവായിച്ച പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. പ്രസ്തുത ബാങ്കിന്റെ 2023 മാർച്ച് 31 ലെ സാമ്പത്തിക നില അടിസ്ഥാനമാക്കി ആർ.ബി.ഐ. നിയമപരമായ പരിശോധന നടത്തി. എസ്.എ.എഫ്-ന് കീഴിൽ പുറപ്പെടുവിച്ച മുകളിൽ ഉദ്ധരിച്ച ആർ.ബി.ഐ. നിർദ്ദേശങ്ങളും, മറ്റു ചില നിർദ്ദേശങ്ങളും ഇതു സംബന്ധിച്ച അനുബന്ധ കത്തിടപാടുകളും പാലിക്കാത്തതായുള്ള പരിശോധനാ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതില്‍ ഉണ്ടായ വീഴ്ചയുടെ പേരില്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രസ്തുത ബാങ്കിന് നോട്ടീസ് നല്‍കുകയുണ്ടായി. നോട്ടീസിനുള്ള ബാങ്കിന്‍റെ മറുപടിയും, വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍, താഴെപ്പറയുന്ന കുറ്റം ചാര്‍ത്തലുകള്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. പ്രസ്തുത ബാങ്ക്: (i) എസ്.എ.എഫ്-ന് കീഴിൽ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാതെ ഒറ്റ വായ്പയ്ക്കുള്ള അർഹമായ എക്‌സ്‌പോഷർ പരിധിയിൽക്കവിഞ്ഞ വായ്പകൾ അനുവദിച്ചു, 100% ത്തിലധികം അപകടസാധ്യതയുള്ള പുതിയ വായ്പകളും അഡ്വാൻസുകളും അനുവദിച്ചു, കൂടാതെ നിക്ഷേപങ്ങൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ ഉയർന്ന പലിശ നിരക്കുകൾ വാഗ്ദാനം ചെയ്തു. (ii) സി.ആർ.എ.ആർ നിശ്ചിത കുറഞ്ഞ നിരക്കായ 9% ൽ താഴെയായിട്ടും അംഗങ്ങൾക്ക് ഓഹരി മൂലധനം തിരികെ നൽകി. (iii) ആഭരണ വായ്പയുമായി ബന്ധപ്പെട്ട് ഷെയർ ലിങ്കിംഗ് മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല. ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല. (പുനീത് പഞ്ചോളി) പത്രക്കുറിപ്പ്: 2024-2025/1605 |