RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

115071127

തമിഴ് നാട് രാജപാളയത്തിലെ ദി രാജപാളയം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡിനുമേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

‘ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് - യുസിബികൾ, 'ഡയറക്ടർമാർക്കും അവരുടെ ബന്ധുക്കൾക്കും അവർക്ക് താൽപ്പര്യമുള്ള സ്ഥാപനങ്ങൾക്കും/കാര്യാലയങ്ങൾക്കും വായ്പയും അഡ്വാൻസും നൽകൽ', 'എക്‌സ്‌പോഷർ മാനദണ്ഡങ്ങളും നിയമാനുസൃത / മറ്റ് നിയന്ത്രണങ്ങളും - യുസിബികൾ' എന്നീ വിഷയങ്ങളിൽ ഭാരതീയ റിസർവ് ബാങ്കിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതിന് 2024 ഫെബ്രുവരി 28-ലെ ഉത്തരവു പ്രകാരം തമിഴ് നാട് രാജപാളയത്തിലെ ദി രാജപാളയം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡിനു (ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ. ബി.ഐ) 75,000/- രൂപ (എഴുപത്തി അയ്യായിരം രൂപ മാത്രം) പിഴ ചുമത്തി. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 47എ(1)(സി), എന്നിവയ്‌ക്കൊപ്പം സെക്ഷൻ 46(4)(i), 56 എന്നീ വകുപ്പുകൾ പ്രകാരം ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

2022 മാർച്ച് 31-ലെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി ബാങ്കിൻ്റെ നിയമപരമായ പരിശോധന ആർബിഐ നടത്തി. അതനുസരിച്ച്, ആർബിഐ നിർദ്ദേശങ്ങൾ പാലിക്കാത്തതായുള്ള കണ്ടെത്തലുകളുടെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കുവാനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി.

നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും വ്യക്തിപരമായ ഹിയറിംഗിനിടെ നൽകിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ചപ്പോൾ , മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ പണപ്പിഴ ചുമത്താനുള്ള താഴെപ്പറയുന്ന ആരോപണങ്ങൾ നില നിൽക്കുന്നതായിക്കണ്ടു – ബാങ്ക് (i) ഡയറക്ടർമാരുടെ ബന്ധുക്കൾക്ക് വായ്പ അനുവദിച്ചു. (ii) നാമമാത്ര അംഗങ്ങൾക്ക് നിശ്ചിത പരിധിയിൽ കൂടുതൽ വായ്പ അനുവദിച്ചു.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല. കൂടാതെ, ബാങ്കിനെതിരെ ആർബിഐ ആരംഭിച്ചേക്കാവുന്ന മറ്റേതെങ്കിലും നടപടികളെക്കുറിച്ച് മുൻവിധികളില്ലാതെയാണ് ഈ പണപ്പിഴ ചുമത്തുന്നത്.

 

 

(യോഗേഷ് ദയാൽ)  
ചീഫ് ജനറൽ മാനേജർ

 പത്രക്കുറിപ്പ് : 2023-2024/2137

                                                                                                                

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?