RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

138927022

ഗുജറാത്തിലെ പത്താൻ ജില്ലയിലുള്ള ദി റണുജ് നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിന് മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി.

'വായ്പാ നിർവ്വഹണം - യുസിബികൾ', 'അനധികൃത ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകളിൽ സഹകരണ ബാങ്കുകളുടെ ഉപഭോക്താക്കളുടെ ഉപഭോക്തൃ സംരക്ഷണം - ബാധ്യത പരിമിതപ്പെടുത്തൽ' എന്നീ വിഷയങ്ങളിൽ ഭാരതീയ റിസർവ് ബാങ്ക് (ആർ‌.ബി‌.ഐ) പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന് , 2025 സെപ്റ്റംബർ 30 ലെ ഉത്തരവ് പ്രകാരം, ഗുജറാത്തിലെ പത്താൻ ജില്ലയിലുള്ള ദി റണുജ് നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) മേൽ ആർ.ബി.ഐ. 3 ലക്ഷം രൂപ (മൂന്ന് ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ വകുപ്പ് 47A(1)(c) യോടൊപ്പം വകുപ്പുകൾ 46(4)(i) ഉം 56 ഉം ചേർത്ത് വായിക്കുമ്പോൾ ആർ.ബി.ഐ.ക്ക് മേൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

2024 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ആർ‌.ബി‌.ഐ., പ്രസ്തുത ബാങ്കിന്റെ നിയമപരമായ പരിശോധന നടത്തി. ആർ‌.ബി‌.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതായുള്ള പരിശോധനാ കണ്ടെത്തലിന്റെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ ഉപദേശിച്ചുകൊണ്ട് പ്രസ്തുത ബാങ്കിന് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിന്റെ മറുപടിയും വ്യക്തിഗത ഹിയറിങ്ങിനിടെ നടത്തിയ വാക്കാലുള്ള സമർപ്പണങ്ങളും മറ്റു സമർപ്പണങ്ങളും പരിഗണിച്ചതിനുശേഷം, മറ്റു പല വസ്തുതകൾക്കൊപ്പം പ്രസ്തുത ബാങ്കിനെതിരെ ചുമത്തിയിരിക്കുന്ന താഴെപ്പറയുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതാണെന്ന് ആർ.ബി.ഐ കണ്ടെത്തുകയും തന്മൂലം പണപ്പിഴ ചുമത്തൽ നിർബന്ധിതമാവുകയും ചെയ്തു.

പ്രസ്തുത ബാങ്ക് താഴെപ്പറയുന്നവയിൽ പരാജയപ്പെട്ടു:

  1. അനുവദിച്ച ചില വായ്‌പാ തുകകളുടെ അന്തിമ ഉപയോഗം ഉറപ്പാക്കൽ.
  2. അനധികൃത ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകൾക്കെതിരെ എന്തെങ്കിലും എതിർപ്പുകൾ ഉണ്ടെങ്കിൽ, അവ അറിയിക്കുന്നതിനായി എസ്.എം.എസ്. അലേർട്ടുകൾക്ക് "മറുപടി" നൽകി തൽക്ഷണം പ്രതികരിക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കൽ.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.

(ബ്രിജ് രാജ്)            
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2025-2026/1244

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?