ഗുജറാത്ത് ഛോട്ടൗഡെപൂർ ജില്ലയിലെ സൻഖേഡയിലെ ദി സൻഖേഡാ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിനു മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പണപ്പിഴ ചുമത്തി - ആർബിഐ - Reserve Bank of India
RBI imposes monetary penalty on The Sankheda Nagarik Sahakari Bank Limited, Sankheda, Dist. Chhotaudepur, Gujarat
ഡയറക്‌ടർമാർ, അവരുടെ ബന്ധുക്കൾ, അവർക്കു താല്പര്യമുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള ലോണുകളും അഡ്വാൻസുകളും, ഡയറക്‌ടർമാർ ജാമ്യക്കാരായുള്ള വായ്പകൾ - എന്നിവയിലെ വിശദീകരണം, പ്രാഥമിക (അർബൻ) സഹകരണ ബാങ്കുകൾ മറ്റ് ബാങ്കുകളിൽ നിക്ഷേപം തുറക്കൽ എന്നീ വസ്തുതകളിൽ റിസർവ് ബാങ്കിന്റെ മാർഗ്ഗരേഖകൾ പാലിക്കാത്തതിന് 2023 ഡിസംബർ 7 ലെ ഉത്തരവു പ്രകാരം ഗുജറാത്ത് ഛോട്ടൗഡെപൂർ ജില്ലയിലെ സൻഖേഡയിലെ ദി സൻഖേഡാ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിനു (ബാങ്ക്) മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ), 5,00,000/- രൂപ (അഞ്ചു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 47എ(1)(സി), എന്നിവയ്‌ക്കൊപ്പം സെക്ഷൻ 46(4)(i), 56 വകുപ്പുകൾ പ്രകാരം ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല. പശ്ചാത്തലം 2022 മാർച്ച് 31 വരെയുള്ള ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി ആർബിഐ നടത്തിയ നിയമപരമായ പരിശോധനയിലും, ഇൻസ്പെക്ഷൻ റിപ്പോർട്ട്, റിസ്ക് അസസ്മെന്റ് റിപ്പോർട്ട്, അതുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകൾ (കത്തിടപാടുകൾ) എന്നിവയുടെ പരിശോധനയിലും, മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ, (i) ബാങ്ക്, അതിന്റെ ഡയറക്ടർമാരുടെ ബന്ധുക്കൾ ജാമ്യക്കാരായുള്ള വായ്‌പകൾ അനുവദിച്ചു, (ii) നിശ്ചിത ഇന്റർ ബാങ്ക് ഗ്രോസ്സ് എക്സ്പോഷർ പരിധിയും പ്രുഡൻഷ്യൽ ഇൻ്റർ-ബാങ്ക് കൌണ്ടർപാർട്ടി എക്സ്പോഷർ പരിധിയും ലംഘിച്ചു എന്നു വെളിപ്പെട്ടു. അതനുസരിച്ച്, റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കുവാനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി. നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും വ്യക്തിപരമായ ഹിയറിംഗിനിടെ നൽകിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ചപ്പോൾ, മുൻപറഞ്ഞ ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതായുള്ള ആരോപണം സാധൂകരിക്കപ്പെടുകയും പണപ്പിഴ ചുമത്തേണ്ടത് ശരിയാണെന്നുള്ള നിഗമനത്തിൽ ആർ.ബിഐ എത്തിച്ചേരുകയുമുണ്ടായി. (യോഗേഷ് ദയാൽ) പത്രക്കുറിപ്പ്: 2023-2024/1613 |