RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

आरबीआई की घोषणाएं
आरबीआई की घोषणाएं

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

98404304

പശ്ചിമ ബംഗാളിലെ ദി ഷിബ്പൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

ഓഗസ്റ്റ് 17, 2023

പശ്ചിമ ബംഗാളിലെ ദി ഷിബ്പൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്
ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

“എക്‌സ്‌പോഷർ മാനദണ്ഡങ്ങളും നിയമാനുസൃത/ മറ്റ് നിയന്ത്രണങ്ങളും - യുസിബികൾ’, എന്ന വിഷയത്തിൽ ഭാരതീയ റിസര്‍വ് ബാങ്ക് (ആർബിഐ) പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, പശ്ചിമ ബംഗാളിലെ ദി ഷിബ്പൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (ബാങ്ക്), 2023 ഓഗസ്റ്റ് 07 ലെ ഉത്തരവിലൂടെ, റിസർവ് ബാങ്ക് 10,000/- (പതിനായിരം രൂപ മാത്രം) പിഴ ചുമത്തിയിരിക്കുന്നു. ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 (ബിആർ ആക്ട്) ന്‍റെ സെക്ഷൻ 47 എ (1) (സി), സെക്ഷൻ 46 (4) (ഐ) കൂടാതെ സെക്ഷൻ 56 എന്നീ വകുപ്പുകൾ പ്രകാരം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിച്ചാണ്‌ പിഴ ചുമത്തിയിരിക്കുന്നത്.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല.

പശ്ചാത്തലം

ബാങ്കിന്‍റെ, 2022 മാർച്ച് 31 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള പരിശോധനയില്‍, ബാങ്ക് പ്രുഡൻഷ്യൽ ഇന്‍റര്‍-ബാങ്ക് (ഗ്രോസ്) എക്സ്പോഷർ പരിധിയും പ്രുഡൻഷ്യൽ ഇന്‍റര്‍-ബാങ്ക് കൌണ്ടർ-പാർട്ടി പരിധിയും സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് വെളിപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിൽ, മേല്‍പറഞ്ഞ പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാൻ നിര്‍ദ്ദേശിച്ച് ബാങ്കിന് നോട്ടീസ് നൽകി.

നോട്ടീസിനുള്ള ബാങ്കിന്‍റെ രേഖാമൂലമുള്ള മറുപടിയും, അധിക നിവേദനങ്ങളും, ബാങ്കുമായുള്ള സ്വകാര്യമായ ന്യായ വിചാരണ സമയത്ത് നല്‍കിയ വാക്കാലുള്ള സമർപ്പിക്കലുകളും പരിഗണിച്ച ശേഷം, മുകളിൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന് റിസര്‍വ് ബാങ്ക് സ്ഥിരീകരിക്കുകയും ഒപ്പം സാമ്പത്തിക പിഴ ചുമത്തേണ്ടതാണെന്നുള്ള നിഗമനത്തിലുമെത്തി.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2023-2024/768

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?