RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

129700319

തമിഴ് നാട് തിരുപ്പത്തൂരിലെ ദി തിരുപ്പത്തൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

എക്സ്പോഷർ മാനദണ്ഡങ്ങളും നിയമാനുസൃത/ മറ്റ് നിയന്ത്രണങ്ങളും - യുസിബികൾ’ എന്ന വിഷയത്തിൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിന് 2024 ഫെബ്രുവരി 28 ലെ ഉത്തരവു പ്രകാരം തമിഴ് നാട്  തിരുപ്പത്തൂരിലെ ദി  തിരുപ്പത്തൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു മേൽ (പ്രസ്തുത ബാങ്ക്) ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) 25,000/- രൂപ (ഇരുപത്തി അയ്യായിരം രൂപ മാത്രം)  പണപ്പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം 46(4)(i), 56  എന്നീ വകുപ്പുകള്‍ കൂട്ടിവായിച്ച പ്രകാരം ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

പ്രസ്തുത ബാങ്കിൻ്റെ 2022 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി  ആർ.ബി.ഐ  നിയമപരമായ പരിശോധന നടത്തി. ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതായുള്ള സൂപ്പർവൈസറി കണ്ടെത്തലുകളുടെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് എന്തുകൊണ്ട് പിഴ ചുമത്തരുത് എന്നതിന് കാരണം കാണിക്കാൻ പ്രസ്തുത ബാങ്കിന് ഒരു നോട്ടീസ് നൽകി.

നോട്ടീസിനുള്ള പ്രസ്തുത ബാങ്കിൻ്റെ മറുപടിയും വ്യക്തിപരമായ ഹിയറിംഗിനിടെ നൽകിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ചതിന് ശേഷം മറ്റു പലതിന്റെയും കൂട്ടത്തിൽ നാമമാത്ര അംഗങ്ങൾക്ക് നിശ്ചിത പരിധിയിൽ കൂടുതൽ വായ്പ അനുവദിക്കുന്നത് തുടർന്നതായി കണ്ടു. ആയതിനാൽ മുൻപറഞ്ഞ ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതിൻ്റെ കുറ്റം ചാര്‍ത്തല്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ  കണ്ടെത്തുകയും,  തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ച് വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല.  കൂടാതെ, പ്രസ്തുത ബാങ്കിനെതിരെ ആർ.ബി.ഐ ആരംഭിച്ചേക്കാവുന്ന മറ്റേതെങ്കിലും നടപടികളോട് മുൻവിധികളില്ലാതെയാണ് ഈ പണപ്പിഴ  ചുമത്തുന്നത്.

 

(യോഗേഷ് ദയാൽ)     
ചീഫ് ജനറൽ മാനേജർ 

പത്രക്കുറിപ്പ്:2024-2025/38

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?