<font face="mangal" size="3px">കേരളത്തിലെ തൃശൂരിലുള്ള തൃശ്ശൂർ അർബൻ കോ-ഓപ് - ആർബിഐ - Reserve Bank of India
കേരളത്തിലെ തൃശൂരിലുള്ള തൃശ്ശൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു
08 മെയ് 2023 കേരളത്തിലെ തൃശൂരിലുള്ള തൃശ്ശൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾ- വായ്പ കൈകാര്യം ചെയ്യൽ സംബന്ധിച്ച് ആർ.ബി. ഐ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കാത്തതിന് കേരളത്തിലെ തൃശൂരിലുള്ള ദി തൃശ്ശൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന് (ദി ബാങ്ക്) രണ്ടു ലക്ഷം രൂപ മെയ് 4, 2023 ലെ ഉത്തരവു പ്രകാരം, ഭാരതീയ റിസർവ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നു. 1949 ലെ ബാങ്കിങ് റെഗുലേഷൻ ആക്ട്, (എ.എ.സി എസ്) വകുപ്പ് 47 എ (1)(സി), വകുപ്പ് 46 (4) (i), വകുപ്പ് 56 എന്നിവ പ്രകാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ച്, മേൽപ്പറഞ്ഞ റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പ്രസ്തുത ബാങ്ക് പരാജയപ്പെട്ടതിനാലാണ് ഈ പിഴ ചുമത്തിയിട്ടുള്ളത്. നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയതിനാലാണ് ഈ പിഴ ചുമത്തിയിട്ടുള്ളത്. അല്ലാതെ ബാങ്ക് അതിന്റെ ഉപഭോക്താക്കളുമായി ഏർപ്പെട്ടിട്ടുള്ള ഇടപാടുകളെയോ കരാറുകളെയോ ഇതു ബാധിക്കുന്നതല്ല. പശ്ചാത്തലം ബാങ്കിന്റെ 31 മാർച്ച് 2021 ലെ സാമ്പത്തിക നില അടിസ്ഥാനമാക്കിയുള്ള റിപോർട്ടുകൾ പരിശോധിച്ചപ്പോൾ, മറ്റു ചില വസ്തുതകൾക്കൊപ്പം, ബുള്ളറ്റ് തിരിച്ചടവുള്ള സ്വർണ്ണപ്പണയവായ്‌പയുടെ ഉയർന്ന പരിധികൾ ലംഘിച്ചിരിക്കുന്നതായി കണ്ടെത്തി. അതിനോടനുബന്ധിച്ചു പിഴ ചുമത്താതിരിക്കാനുള്ള കാരണം കാണിക്കാനായി ബാങ്കിന് നോട്ടീസ് അയച്ചിരുന്നു. ബാങ്കിന്റെ രേഖാ മൂലമുള്ള മറുപടിയും, വാച്യ വിചാരണയ്ക്കുള്ള മറുപടിയും പരിശോധിച്ച ശേഷം, റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ പാലിക്കാതിരുന്നു എന്ന വസ്തുത തെളിയുകയും, പിഴ ചുമത്താനുള്ള തീരുമാനം ന്യായീകരിക്കപ്പെടുകയും ചെയ്തു. (യോഗേഷ് ദയാൽ) പ്രസ് റിലീസ്: 2023-2024/192 |