RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

133225421

മഹാരാഷ്ട്രയിലെ ധരൻഗാവിലുള്ള ദി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ആർബിഐ പിഴ ചുമത്തി

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ  ബി ഐ), 2024 ഒക്ടോബർ 07 ലെ ഉത്തരവ് പ്രകാരം, മഹാരാഷ്ട്രയിലെ ധരൻഗാവിലുള്ള ദി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) സൂപ്പർവൈസറി ആക്ഷൻ ഫ്രെയിംവർക്ക് (എസ്‌എ‌എഫ്) പ്രകാരം ആർ‌ബി‌ഐ പുറപ്പെടുവിച്ച നിർദ്ദിഷ്ട നിർദ്ദേശങ്ങൾ പാലിക്കാത്തതിന് ₹50,000/- (അമ്പതിനായിരം രൂപ മാത്രം) പണ പിഴ ചുമത്തിയിരിക്കുന്നു.1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 46(4)(i), 56 എന്നിവയ്‌ക്കൊപ്പം 47എ(1)(സി) വകുപ്പുകൾ പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

2023 മാർച്ച് 31 ലെ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ആർ‌ബി‌ഐ ഒരു സ്റ്റാറ്റ്യൂട്ടറി പരിശോധന നടത്തി. എസ്‌എ‌എഫ് പ്രകാരം പുറപ്പെടുവിച്ച ആർ‌ബി‌ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെക്കുറിച്ചുള്ള കണ്ടെത്തലുകളുടെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ ഉപദേശിച്ചുകൊണ്ട് ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി.

നോട്ടീസിനുള്ള ബാങ്കിൻ്റെ മറുപടിയും വ്യക്തിപരമായ ഹിയറിംഗിൽ നൽകിയ വാക്കാലുള്ള നിവേദനങ്ങളും പരിഗണിച്ചതിന് ശേഷം, മറ്റു കാര്യങ്ങൾക്കൊപ്പം ബാങ്കിനെതിരെ ചുമത്തിയിരിക്കുന്ന താഴെ പറയുന്ന കുറ്റം ചാര്‍ത്തലുകള്‍ (ചാര്‍ജ്)  നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ  കണ്ടെത്തുകയും,  തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു:

എസ്എഎഫ് പ്രകാരം പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ട്, ആർബിഐയുടെ മുൻകൂർ അനുമതിയില്ലാതെ ബാങ്ക് മൂലധന ചെലവ് നടത്തി.

ഈ നടപടി  നിയമാനുസൃത നിയന്ത്രണങ്ങൾപാലിക്കുന്നതിലെ പോരായ്മയെ അടിസ്ഥാനമാക്കിയുള്ളതാണ്,  അല്ലാതെ പ്രസ്തുത ബാങ്ക് അവരുടെ  ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിൻ്റെയോ കരാറിൻ്റെയോ സാധുതയെ ഉദ്ദേശിച്ചുള്ളതല്ല.  കൂടാതെ, ഈ പണപ്പിഴ ബാങ്കിനെതിരെ ആർബിഐ സ്വീകരിച്ചേക്കാവുന്ന മറ്റേതെങ്കിലും  നടപടികളുടെ മുൻവിധിയായുള്ളതല്ല.

(പുനീത് പഞ്ചോളി)
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ് :2024-2025/1287

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?