RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78529985

ഒഡീഷയിലെ ഭുവനേശ്വറിലുള്ള ദി ഉത്കൽ സഹകരണ ബാങ്ക് ലിമിറ്റഡിന്, ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

ഫെബ്രുവരി 06, 2023

ഒഡീഷയിലെ ഭുവനേശ്വറിലുള്ള ദി ഉത്കൽ സഹകരണ ബാങ്ക്
ലിമിറ്റഡിന്, ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ
ചുമത്തിയിരിക്കുന്നു

അർബൻ സഹകരണ ബാങ്കുകൾക്കായി ഭാരതീയ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) പുറപ്പെടുവിച്ചിട്ടൂള്ള, (i) എക്‌സ്‌പോഷർ മാനദണ്ഡങ്ങളും നിയമാനുസൃത/ മറ്റ് നിയന്ത്രണങ്ങളും എന്ന നിർദ്ദേശങ്ങൾ (ii) സൂപ്പർവൈസറി ആക്ഷൻ ഫ്രെയിംവർക്ക് (എസ്എഎഫ്) നിർദ്ദേശങ്ങൾ അനുസരിച്ച് നള്‍കിയ നിർദ്ദിഷ്ട നിർദ്ദേശങ്ങൾ എന്നിവ ലംഘിച്ചതിനും / പാലിക്കാത്തതിനും ഒഡീഷയിലെ ഭുവനേശ്വറിലുള്ള ദി ഉത്കൽ സഹകരണ ബാങ്ക് ലിമിറ്റഡിന് (ബാങ്ക്), 2023 ജനുവരി 31 ലെ ഉത്തരവിലൂടെ ആർബിഐ 15.00 ലക്ഷം (പതിനഞ്ച് ലക്ഷം രൂപാ മാത്രം) പിഴ ചുമത്തിയിരിക്കുന്നു. ആർബിഐ പുറപ്പെടുവിച്ചിട്ടുള്ള മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിലെ ബാങ്കിന്‍റെ പരാജയം കണക്കിലെടുത്ത് ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 (AACS) ന്‍റെ സെക്ഷൻ 47 എ (1) (സി), സെക്ഷൻ 46 (4) (ഐ), കൂടാതെ സെക്ഷൻ 56 എന്നീ വകുപ്പുകൾ പ്രകാരം ആർബിഐ യിൽ നിക്ഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല.

പശ്ചാത്തലം

ബാങ്കിന്‍റെ, 2021 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള പരിശോധനാ റിപ്പോർട്ടിൽ, ബാങ്ക് (i) പ്രുഡൻഷ്യൽ ഇന്‍റര്‍-ബാങ്ക് (ഗ്രോസ്) എക്‌സ്‌പോഷർ മാനദണ്ഡങ്ങളും പ്രുഡൻഷ്യൽ ഇന്‍റര്‍-ബാങ്ക് കൌണ്ടർ-പാർട്ടി പരിധിയും ലംഘിച്ചതായി വെളിപ്പെടുത്തി കൂടാതെ, (ii) എസ്‌ബി‌ഐ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ ഉയർന്ന പലിശ നിരക്ക് നിക്ഷേപങ്ങൾക്ക് നൽകാനുള്ള, എസ്എഎഫ് ന് കീഴിലെ നിർദ്ദിഷ്ട നിർദ്ദേശങ്ങൾ ലംഘിച്ചു എന്നും വെളിപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ, നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് ഒരു നോട്ടീസ് നൽകി.

നോട്ടീസിനുള്ള ബാങ്കിന്‍റെ മറുപടിയും അനുബന്ധ സമർപ്പിക്കലുകളും പരിഗണിച്ച ശേഷം മുകളിൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന് ആര്‍ബിഐ സ്ഥിരീകരിക്കുകയും ഒപ്പം സാമ്പത്തിക പിഴ ചുമത്തേണ്ടതാണെന്നുമുള്ള നിഗമനത്തിലെത്തി.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2022-2023/1673

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?