RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

103375402

മഹാരാഷ്ട്രയിലെ ബീഡിലുള്ള പറളി വൈജ്‌നാഥിലെ ദി വൈദ്യനാഥ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

ഡിസംബർ 12, 2022

മഹാരാഷ്ട്രയിലെ ബീഡിലുള്ള പറളി വൈജ്‌നാഥിലെ ദി
വൈദ്യനാഥ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്, റിസർവ്
ബാങ്ക് ഓഫ് ഇന്ത്യ സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

ഭാരതീയ റിസര്‍വ് ബാങ്ക് (ആര്‍ബിഐ), അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കായി പുറപ്പെടുവിച്ചിട്ടുള്ള ‘’നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെവൈസി) നിർദ്ദേശങ്ങൾ’’ ലംഘിച്ചതിന്/ അനുസരിക്കാത്തതിന് മഹാരാഷ്ട്രയിലെ ബീഡിലുള്ള പറളി വൈജ്‌നാഥിലെ ദി വൈദ്യനാഥ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (ബാങ്ക്), 2022 ഡിസംബർ 05 ലെ ഉത്തരവിലൂടെ 2.50 ലക്ഷം രൂപ (രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ മാത്രം) പിഴ ചുമത്തിയിരിയ്ക്കുന്നു. ആർബിഐ പുറപ്പെടുവിച്ച മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ബാങ്കിന്‍റെ പരാജയം കണക്കിലെടുത്ത് ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 (എഎസിഎസ്) ന്‍റെ സെക്ഷൻ 47 എ (1) (സി), സെക്ഷൻ 46 (4) (ഐ) കൂടാതെ സെക്ഷൻ 56 എന്നീ വകുപ്പുകൾ പ്രകാരം ആർബിഐ യിൽ നിക്ഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല.

പശ്ചാത്തലം

2020 മാർച്ച് 31-ലെ ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള പരിശോധനാ റിപ്പോർട്ട്, (i) നിശ്ചിത ആനുകാലികത്തിനനുസരിച്ച് ബാങ്ക് അതിന്റെ ഉപഭോക്താക്കളുടെ കെ‌വൈ‌സി അപ്‌ഡേറ്റ് ചെയ്തിട്ടില്ലെന്നും (ii) അക്കൗണ്ടുകളുടെ അപകടസാധ്യത വർഗ്ഗീകരണത്തിന്റെ ആനുകാലിക അവലോകനം നടത്തിയിട്ടില്ലെന്നും വെളിപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ, നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിയ്ക്കുവാന്‍ നിർദ്ദേശിച്ച് ബാങ്കിന് നോട്ടീസ് നൽകി.

ബാങ്കിന്‍റെ മറുപടികളും, ബാങ്കുമായുള്ള വ്യക്തിഗതമായ ന്യായ വിചാരണ സമയത്തെ വാക്കാലുള്ള സമര്‍പ്പിക്കലുകളും പരിഗണിച്ചതിന് ശേഷം, മേല്‍പ്പറഞ്ഞ ആര്‍ബിഐ നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ല എന്ന കണ്ടെത്തലുകള്‍ സാധൂകരിക്കപ്പെട്ടതും, സാമ്പത്തിക പിഴ ചുമത്തേണ്ടത് ആവശ്യമാണെന്നുമുള്ള നിഗമനത്തിലെത്തി.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2022-2023/1346

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?