<font face="mangal" size="3">മഹാരാഷ്ട്രയിലെ പർലിയിലുള്ള ബീഡിലെ ദി വൈദ്യ - ആർബിഐ - Reserve Bank of India
മഹാരാഷ്ട്രയിലെ പർലിയിലുള്ള ബീഡിലെ ദി വൈദ്യനാഥ് അർബൻ കോ -ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു മേൽ 2023 ഫെബ്രുവരി 7 ലെ ശാസന പ്രകാരം ഭാരതീയ റിസർവ് ബാങ്ക് പിഴ ചുമത്തി
ഫെബ്രുവരി 13, 2023 മഹാരാഷ്ട്രയിലെ പർലിയിലുള്ള ബീഡിലെ ദി വൈദ്യനാഥ് 2023 ഫെബ്രുവരി 7 ലെ ശാസന പ്രകാരം ബാങ്കിങ് റെഗുലേഷൻ ആക്ടിന്റെ 56 ആം വകുപ്പിനു കീഴിലുള്ള 36 (1) വകുപ്പായ സൂപ്പർവൈസറി ആക്ഷൻ ഫ്രെയിം വർക്ക് (എസ്. എ.എഫ്.) അനുസരിച്ച്, റിസർവ് ബാങ്കിന്റെ പ്രത്യേക നിർദേശം പാലിക്കാത്തതിനാൽ / ലംഘിച്ചതിനാൽ ഭാരതീയ റിസർവ് ബാങ്ക് മഹാരാഷ്ട്രയിലെ ബീഡിലെ ദി വൈദ്യനാഥ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിനു (ബാങ്ക് )മേൽ 1.50 ലക്ഷം രൂപയുടെ പിഴ ചുമത്തി. മുൻപറഞ്ഞ ശാസനകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ഈ ആക്ടിലെ സെക്ഷൻ 56 നു കീഴിലെ സെക്ഷൻ 47 (1) (സി) , സെക്ഷൻ 46 (4) (i) റിസർവ് ബാങ്കിൽ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ചാണ് പ്രസ്തുത പിഴ ചുമത്തിയിട്ടുള്ളത്. നിയന്ത്രണം പാലിക്കുന്നതിലെ കുറവുകൾക്കു മേലാണ് ഈ പിഴ ചുമത്തൽ. അല്ലാതെ, ബാങ്ക് അതിന്റെ ഉപഭോക്‌താക്കളുമായി നടത്തിയിട്ടുള്ള ഇടപാടുകളെടെയോ കരാറുകളെടെയോ സാധുതയെ ബാധിക്കുന്നതല്ല. പശ്ചാത്തലം 31 മാർച്ച് 2021ലെ സാമ്പത്തിക നില അടിസ്ഥാനമാക്കിയുള്ള പരിശോധനയിൽ, മറ്റു പല കാര്യങ്ങളുടെയുമൊപ്പം, എസ് എ .എഫിന്റെ അടിസ്ഥാനത്തിൽ റിസർവ് ബാങ്ക് നൽകിയിട്ടുള്ള പ്രവർത്തന നിർദേശങ്ങൾ ലംഘിച്ചു കൊണ്ട് ബാങ്ക് ഒരു സംഭാവന നൽകിയതായി കണ്ടു പിടിക്കപ്പെട്ടു. ഇതിനെതിരെ പിഴ ചുമത്താതിരിക്കാനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ചുകൊണ്ട് ബാങ്കിന് നോട്ടിസ് അയച്ചു. ബാങ്കിന്റെ മറുപടിയും, വ്യക്തിഗത വിചാരണയിൽ ലഭിച്ച വാക്കാലുള്ള സമർപ്പിക്കലുകളൂം അടിസ്ഥാനമാക്കി മുൻപറഞ്ഞ നിർദേശ ലംഘനം തെളിഞ്ഞതായി റിസർവ് അനുമാനത്തിലെത്തുകയും, പിഴ ചുമത്തലിനെ നീതീകരിക്കുകയും ചെയ്തു. (യോഗേഷ് ദയാൽ) പ്രസ്സ് റിലീസ്: 2022-2023/1715 |