RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78527893

മഹാരാഷ്ട്ര വൈജാപ്പൂരിലെ വൈജാപ്പൂർ മർച്ചന്റ്‌സ് കോ- ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനുമേൽ 2023 ഫെബ്രുവരി 14 ലെ ശാസന പ്രകാരം ഭാരതീയ റിസർവ് ബാങ്ക് പിഴ ചുമത്തി

ഫെബ്രുവരി 20, 2023

മഹാരാഷ്ട്ര വൈജാപ്പൂരിലെ വൈജാപ്പൂർ മർച്ചന്റ്‌സ് കോ-
ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനുമേൽ 2023 ഫെബ്രുവരി 14 ലെ ശാസന
പ്രകാരം ഭാരതീയ റിസർവ് ബാങ്ക് പിഴ ചുമത്തി

2023 ഫെബ്രുവരി 14 ലെ ശാസന പ്രകാരം ഭാരതീയ റിസർവ് ബാങ്ക് മഹാരാഷ്ട്ര വൈജാപ്പൂരിലെ വൈജാപ്പൂർ മർച്ചന്റ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു (ബാങ്ക്) മേൽ 4.00 ലക്ഷം രൂപയുടെ പിഴ ചുമത്തി ഇൻകം റെക്കഗ്നിഷൻ ആൻഡ് അസറ്റ് ക്‌ളാസ്സിഫിക്കേഷൻ (IRAC) നെക്കുറിച്ചുള്ള റിസർവ് ബാങ്ക് നൽികിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കാതിരിയ്ക്കൽ/ ലംഘനം നടത്തിയതിനാലാണ് ഈ പിഴ. ശാസനകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ബാങ്കിങ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 56 നു കീഴിലെ സെക്ഷൻ 47 (1) (സി), സെക്ഷൻ 46 (4) (i) റിസർവ് ബാങ്കിൽ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ചാണ് പ്രസ്തുത പിഴ ചുമത്തിയിട്ടുള്ളത്.

നിയന്ത്രണം പാലിക്കുന്നതിലെ കുറവുകൾക്കു മേലാണ് ഈ പിഴ ചുമത്തൽ. അല്ലാതെ, ബാങ്ക് അതിന്റെ ഉപഭോക്‌താക്കളുമായി നടത്തിയിട്ടുള്ള ഇടപാടുകളെടെയോ കരാറുകളെടെയോ സാധുതയെ ബാധിക്കുന്നതല്ല.

പശ്ചാത്തലം

31 മാർച്ച് 2021ലെ സാമ്പത്തിക നില അടിസ്ഥാനമാക്കിയുള്ള പരിശോധനയിൽ, മറ്റു പല കാര്യങ്ങളുടെയുമൊപ്പം, IRAC മാനദണ്ഡങ്ങളനുസരിച്ചു ചില അക്കൗണ്ടുകളെ നിഷ്ക്രിയ ആസ്തികളായി തരം തിരിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തി. ഇതിനെതിരെ പിഴ ചുമത്താതിരിക്കാനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ചുകൊണ്ട് ബാങ്കിന് നോട്ടിസ് അയച്ചു.

ബാങ്കിന്റെ മറുപടിയും, വ്യക്തിഗത വിചാരണയിൽ ലഭിച്ച വാക്കാലുള്ള സമർപ്പിക്കലുകളൂം അടിസ്ഥാനമാക്കി മുൻപറഞ്ഞ നിർദേശ ലംഘനം തെളിഞ്ഞതായി റിസർവ് അനുമാനത്തിലെത്തുകയും, പിഴ ചുമത്തലിനെ നീതീകരിക്കുകയും ചെയ്തു.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ്: 2022-2023/1753

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?