ഗുജറാത്തിലെ വൽസാദ് ജില്ലയിലെ ദി വൽസാദ് മഹിളാ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിന് ആർബിഐ പിഴ ചുമത്തി - ആർബിഐ - Reserve Bank of India
ഗുജറാത്തിലെ വൽസാദ് ജില്ലയിലെ ദി വൽസാദ് മഹിളാ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിന് ആർബിഐ പിഴ ചുമത്തി
'വരുമാന നിർണ്ണയം, ആസ്തി വർഗ്ഗീകരണം, പ്രൊവിഷനിംഗ്, മറ്റ് അനുബന്ധ കാര്യങ്ങൾ - യുസിബികൾ', 'സഹകരണ ബാങ്കുകളുടെ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളിലെ (സിഐസികൾ) അംഗത്വം', 'നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെവൈസി) മാനദണ്ഡങ്ങൾ', , 'നിക്ഷേപ അക്കൗണ്ടുകളുടെ പരിപാലനം - പ്രാഥമിക (അർബൻ) സഹകരണ ബാങ്കുകൾ' എന്നിവയിൽ ആർബിഐ പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, 2024 ഓഗസ്റ്റ് 14 ലെ ഒരു ഉത്തരവ് പ്രകാരം ഗുജറാത്തിലെ വൽസാദിലുള്ള ദി വൽസാദ് മഹിളാ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 1.25 ലക്ഷം രൂപ (ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 47എ(1)(സി) ,46 (4) (i) ,56 എന്നിവയ്‌ക്കൊപ്പം 2005 ലെ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ആക്ടിലെ സെക്ഷൻ 25 ഉം പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. 2023 മാർച്ച് 31 ലെ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി ആധാരമാക്കി ആർബിഐ നിയമപരമായ പരിശോധന നടത്തുകയുണ്ടായി. ആർബിഐ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്നുള്ള കണ്ടെത്തലിന്റെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ ഉപദേശിച്ചുകൊണ്ട് ബാങ്കിന് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിന്റെ മറുപടി, വ്യക്തിഗത ഹിയറിങ്ങിൽ നടത്തിയ വാക്കാലുള്ള സമർപ്പണങ്ങൾ, സമർപ്പിച്ച അധിക സമർപ്പണങ്ങൾ എന്നിവ പരിഗണിച്ചതിന് ശേഷം, മറ്റു കാര്യങ്ങൾക്കൊപ്പം ബാങ്കിനെതിരെ താഴെപ്പറയുന്ന പിഴ ചുമത്തേണ്ടുന്ന ചാർജുകൾ നിലനിൽക്കുന്നതായും ആർബിഐ കണ്ടെത്തി: (i) വരുമാന നിർണ്ണയം, ആസ്തി വർഗ്ഗീകരണം, പ്രൊവിഷനിംഗ് മാനദണ്ഡങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ചില വായ്പാ അക്കൗണ്ടുകളെ നിഷ്ക്രിയ ആസ്തികളായി തരംതിരിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടു; (ii) 2023 മാർച്ച് 31 ലെ കണക്കനുസരിച്ച് മൂന്ന് CIC-കൾക്ക് ഡാറ്റ (ഹിസ്റ്റോറിക് ഡാറ്റ ഉൾപ്പെടെ) സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടു; (iii) നിർദ്ദിഷ്ട സമയക്രമത്തിൽ ബാങ്ക് ഉപഭോക്താക്കളുടെ കെ വൈ സി യുടെ റിസ്ക് അടിസ്ഥാനമാക്കിയുള്ള ആനുകാലിക പുതുക്കൽ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടു; (iv) രണ്ട് വർഷത്തിൽ കൂടുതൽ ഉപഭോക്തൃ പ്രേരിത ഇടപാടുകളൊന്നും നടന്നിട്ടില്ലാത്ത അക്കൗണ്ടുകളെ പ്രവർത്തനരഹിതം/നിഷ്ക്രിയം എന്നിങ്ങനെ തരംതിരിക്കുന്നതിൽ പരാജയപ്പെട്ടു. ഈ നടപടി, നിയമാനുസൃത നിയന്ത്രണങ്ങൾപാലിക്കുന്നതിലെ പോരായ്മയെ അടിസ്ഥാനമാക്കിയുള്ളതാണ്, അല്ലാതെ പ്രസ്തുത ബാങ്ക് അവരുടെ ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിൻ്റെയോ കരാറിൻ്റെയോ സാധുതയെ ഉദ്ദേശിച്ചുള്ളതല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.
(പുനീത് പഞ്ചോളി) പത്രക്കുറിപ്പ്: 2024-2025/976 |