RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

134164681

ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ദി വിജാപൂർ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിന് ആർ.ബി.ഐ പിഴ ചുമത്തി

'പ്രാഥമിക (അർബൻ) സഹകരണ ബാങ്കുകളുടെ (യു സി ബി കൾ) മറ്റു ബാങ്കുകളിലെ നിക്ഷേപം ', 'നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ വൈ സി)' എന്നിവയെപ്പറ്റി ആർ.ബി.ഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, 2024 നവംബർ 04-ലെ ഉത്തരവ് പ്രകാരം ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വിജാപൂർ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) ഭാരതീയ റിസര്‍വ് ബാങ്ക് (ആർ.ബി.ഐ) ₹1.00 ലക്ഷം (ഒരു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 46(4)(i), 56 വകുപ്പുകൾക്കൊപ്പം സെക്ഷൻ 47എ(1)(സി) പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

പ്രസ്തുത ബാങ്കിൻ്റെ 2023 മാർച്ച് 31-ലെ സാമ്പത്തിക സ്ഥിതിയെ ആധാരമാക്കി ആർ‌ബി‌ഐ നിയമപരമായ പരിശോധന നടത്തുകയുണ്ടായി. ആർ‌ബി‌ഐ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന പരിശോധനയിലെ കണ്ടെത്തലിന്റെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ അറിയിച്ചുകൊണ്ട് ബാങ്കിന് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും വ്യക്തിഗത ഹിയറിങ്ങിലെ വാക്കാലുള്ള നിവേദനങ്ങളും പരിഗണിച്ച ശേഷം, മറ്റു കാര്യങ്ങൾക്കൊപ്പം ബാങ്കിനെതിരെ താഴെപ്പറയുന്ന പിഴ ചുമത്തേണ്ടുന്ന ചാർജുകൾ നിലനിൽക്കുന്നതായും ആർബിഐ കണ്ടെത്തി:

പ്രസ്തുത ബാങ്ക്:

  1. പ്രൂഡൻഷ്യൽ ഇന്റർ-ബാങ്ക് (കൗണ്ടർപാർട്ടി/മറുഭാഗം) എക്സ്പോഷർ പരിധി പാലിക്കുന്നതിൽ പരാജയപ്പെട്ടു;
  2. ചില അക്കൗണ്ടുകളിൽ അക്കൗണ്ട് അധിഷ്ഠിത ബന്ധം സ്ഥാപിക്കുമ്പോൾ കസ്റ്റമർ ഡ്യൂ ഡിലിജൻസ് (കൃത്യമായ ശ്രദ്ധ) (സിഡിഡി) നടപടിക്രമം പാലിക്കുന്നതിൽ പരാജയപ്പെട്ടു.

ഈ നടപടി, നിയമാനുസൃത നിയന്ത്രണങ്ങൾപാലിക്കുന്നതിലെ പോരായ്മയെ അടിസ്ഥാനമാക്കിയുള്ളതാണ്, അല്ലാതെ പ്രസ്തുത ബാങ്ക് അവരുടെ ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിൻ്റെയോ കരാറിൻ്റെയോ സാധുതയെ ഉദ്ദേശിച്ചുള്ളതല്ല. കൂടാതെ, ഈ പണപ്പിഴ ബാങ്കിനെതിരെ ആർബിഐ സ്വീകരിച്ചേക്കാവുന്ന മറ്റേതെങ്കിലും നടപടികളുടെ മുൻവിധിയായുള്ളതല്ല.

(പുനീത് പഞ്ചോളി)     
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ് :2024-2025/1507

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?