RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

138965874

മഹാരാഷ്ട്ര യവഥ്മല്ലിലെ ദി യവഥ്മല്‍ അര്‍ബന്‍ കോ-ഓപ്പെറേറ്റീവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

‘അപകട സാധ്യതാ കാര്യനിര്‍വഹണ ജാഗ്രത (കോണ്‍സെന്‍റ്റേഷന്‍ റിസ്ക് മാനേജ്മെന്‍റ്)’, ‘ബോധപൂര്‍വ്വമുള്ള കുടിശ്ശിഖക്കാരോടും വലിയ  കുടിശ്ശിഖക്കാരോടും ഉള്ള പെരുമാറ്റ രീതി’ (ട്രീറ്റ്മെന്‍റ് ഓഫ് വില്‍ഫുള്‍ ഡിഫാള്‍റ്റെര്‍സ് ആന്‍ഡ് ലാര്‍ജ്ജ്   ഡിഫാള്‍റ്റെര്‍സ്) കൂടാതെവായ്പാ വിവരങ്ങളുടെ അറിയിക്കല്‍ (ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിങ്) എന്നീ വിഷയങ്ങളെ സംബന്ധിച്ച് ആര്‍ ബി ഐ പുറപ്പെടുവിച്ചിട്ടുള്ള ചില നിശ്ചിത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന്,  2025 ഡിസംബര്‍ 04 ലെ ഉത്തരവു പ്രകാരം,  മഹാരാഷ്ട്ര യവഥ്മല്ലിലെ ദി യവഥ്മല്‍  അര്‍ബന്‍ കോ-ഓപ്പെറേറ്റീവ്  ബാങ്ക് ലിമിറ്റഡിനു   (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി. ഐ), 2,25,000 രൂപ (രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) എന്ന വകുപ്പിനൊപ്പം 46(4)(i),  56  എന്നീ വകുപ്പുകളും കൂട്ടിവായിച്ച പ്രകാരവും 2005 ലെ ക്രെഡിറ്റ്  ഇന്‍ഫര്‍മേഷന്‍ കമ്പനീസ് (റെഗുലേഷന്‍) ആക്ടിലെ  25 (1) (iii)  എന്ന വകുപ്പിനൊപ്പം 23 (4)   എന്ന   വകുപ്പ് കൂട്ടിവായിച്ച പ്രകാരവും ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

പ്രസ്തുത ബാങ്കിന്‍റെ മേലുള്ള നിയമപ്രകാരമുള്ള പരിശോധന, അതിന്‍റെ 31  മാര്‍ച്ച് 2025 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി,  ആര്‍.ബി.ഐ നടത്തുകയുണ്ടായി. ആര്‍.ബി.ഐ യുടെ മാര്‍ഗ്ഗരേഖകള്‍ പാലിക്കാത്തതായുള്ള പരിശോധനാ കണ്ടെത്തലുകളുടെയും ഇതു സംബന്ധിച്ച അനുബന്ധ കത്തിടപാടുകളുടെയും  അടിസ്ഥാനത്തില്‍  മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത്തില്‍ ഉണ്ടായ  വീഴ്ചയുടെ പേരില്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രസ്തുത ബാങ്കിന്  നോട്ടിസ് നല്‍കുകയുണ്ടായി. നോട്ടിസിനുള്ള പ്രസ്തുത ബാങ്കിന്‍റെ മറുപടിയും അതിന്‍റെ അധിക സമര്‍പ്പണങ്ങളും  വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍,  താഴെപ്പറയുന്ന കുറ്റം ചാര്‍ത്തലുകള്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ  കണ്ടെത്തുകയും,  തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.
പ്രസ്തുത ബാങ്ക്,

  1. ചില നാമമാത്ര അംഗങ്ങള്‍ക്ക് നിര്‍ദ്ദിഷ്ട നിയന്ത്രണ പരിധിയേക്കാള്‍ അധികമായി വായ്പകള്‍ അനുവദിച്ചു.
  2. ബോധപൂര്‍വ്വമുള്ള കുടിശ്ശിഖക്കാരായി തരം തിരിക്കപ്പെട്ടിട്ടുള്ള വായ്പാ സ്വീകര്‍ത്താക്കളെ സംബന്ധിക്കുന്ന വിവരങ്ങള്‍ വായ്പാ വിവര കമ്പനികളെ (ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനീസ്) നിര്‍ദ്ദിഷ്ട നിയന്ത്രണ സമയ പരിധിക്കുള്ളില്‍ അറിയിക്കുന്നതില്‍ വീഴ്ച വരുത്തി.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരു മുന്‍വിധിയും ഉളവാക്കുന്നതല്ല.

            (ബ്രിജ് രാജ്)       
                                                                                                         ചീഫ് ജനറൽ മാനേജർ

 

പത്രക്കുറിപ്പ് : 2025-2026/1660

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?