RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

108877513

വഡ്‌നഗർ, ഗുജറാത്തിലെ വഡ്‌നഗർ നാഗരിക് സഹകാരി ബാങ്കിനു മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പണപ്പിഴ ചുമത്തി

ഡയറക്ടർമാർക്കും അവരുടെ ബന്ധുക്കൾക്കും, തല്പര സ്ഥാപനങ്ങൾക്കും നൽകുന്ന വായ്പകളും അഡ്വാൻസുകളും, ഡയറക്ടർമാർക്കുള്ള വായ്പകൾ/ ഡയറ്കടർമാർ ജാമ്യക്കാരായുള്ള വായ്പകൾ - ഇവയെക്കുറിച്ചുള്ള വിശദീകരണങ്ങൾ, സഹകരണ ബാങ്കുകൾ - നിക്ഷേത്തിന്മേലുള്ള പലിശ നിരക്കുകൾ,  എന്നീ വിഷയങ്ങളിൽ ആർ.ബി.ഐ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കാത്തതിന് 2023 സെപ്റ്റംബർ 18-ലെ ഉത്തരവിലൂടെ ഗുജറാത്ത്, വഡ്‌നഗർ നാഗരിക് സഹകാരി ബാങ്കിനു (ബാങ്ക്) മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) 2,00,000/- രൂപ (രണ്ടു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 47 (1) (സി), 46 (4) (i) എന്നിവയ്‌ക്കൊപ്പം സെക്ഷൻ 56 വകുപ്പുകൾ പ്രകാരം ആർ.ബി.. യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ഈ നടപടി ആർ ബി ഐ നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ വീഴ്ച കണക്കിലെടുത്തു മാത്രമാണ്, അല്ലാതെ ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഇടപാടുകളുടെയോ ഉടമ്പടികളുടെയോ സാധുതയെക്കുറിച്ചുള്ളതല്ല.

പശ്ചാത്തലം

2022 മാർച്ച് 31 വരെയുള്ള ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി ആർബിഐ നടത്തിയ നിയമപരമായ പരിശോധനയിലും, ഇൻസ്പെക്ഷൻ റിപ്പോർട്ട്, റിസ്ക് അസസ്മെന്റ് റിപ്പോർട്ട്, അതുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകൾ എന്നിവയുടെയും പരിശോധനയിലും ബാങ്ക്, (i) ബാങ്കിന്റെ ഒരു ഡയറക്ടറുടെ ബന്ധുവിന്റെ ജാമ്യത്തിന്മേൽ വായ്പ അനുവദിച്ചു, (ii) കാലാവധി പൂർത്തിയായിട്ടും അവകാശികളെത്താത്ത നിക്ഷേപങ്ങൾക്ക് കാലാവധിക്കു ശേഷം ബാങ്കിൽ നിക്ഷിപ്തമായിരുന്ന കാലയളവിൽ അർഹമായ പലിശ നൽകിയില്ല എന്നീ കാര്യങ്ങൾ വെളിപ്പെട്ടുഅതിനനുസരിച്ച്, നിർദ്ദേശങ്ങൾ അതിൽ പറഞ്ഞിരിക്കുന്നതുപോലെ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് എന്തുകൊണ്ട് പിഴ ചുമത്തരുത് എന്നതിന് കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി.

നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും വ്യക്തിപരമായ ഹിയറിംഗിനിടെ നൽകിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ചതിന് ശേഷം, മുൻപറഞ്ഞ ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതായുള്ള ചാർജ് നിലനിൽക്കുന്നതാണെന്നും   പണപ്പിഴ ചുമത്തേണ്ടതുണ്ടെന്നും ആർ.ബിഐ നിഗമനത്തിലെത്തി.

(യോഗേഷ് ദയാൽ)

ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2023-2024/1142

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?