RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

138957515

വാല്യൂകോര്‍പ് സെകുരിറ്റീസ് ആന്‍ഡ് ഫിനാന്‍സ് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി.

‘വായ്പാ വിവര കമ്പനികള്‍ക്ക് വിവരങ്ങള്‍ സമര്‍പ്പിക്കല്‍’, വായ്പാ എക്സ്പോഷറുകളുടെ കൈമാറ്റം ചെയ്യല്‍, കൂടാതെ ‘നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ വൈ സി)’ എന്നീ വിഷയങ്ങളെ സംബന്ധിച്ച് ആര്‍ ബി ഐ പുറപ്പെടുവിച്ചിട്ടുള്ള ചില നിര്‍ദ്ദിഷ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് 2025 ഡിസംബര്‍ 23 ലെ ഉത്തരവു പ്രകാരം വാല്യൂകോര്‍പ് സെകുരിറ്റീസ് ആന്‍ഡ് ഫിനാന്‍സ് ലിമിറ്റഡിനു    (പ്രസ്തുത കമ്പനി) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി. ഐ), 2,40,000 രൂപ (രണ്ടു ലക്ഷത്തി നാല്‍പ്പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 2005 ലെ ക്രെഡിറ്റ്  ഇന്‍ഫര്‍മേഷന്‍ കമ്പനീസ് (റെഗുലേഷന്‍) ആക്ടിലെ  25 (1) (iii)  വകുപ്പിനൊപ്പം 23 (4) വകുപ്പ് കൂട്ടിവായിച്ച പ്രകാരവും,  1934 ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ ആക്ടിലെ 58 G (1) (b) വകുപ്പിനൊപ്പം 58 B (5) (aa)  വകുപ്പ് കൂട്ടിവായിച്ച പ്രകാരവും ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

പ്രസ്തുത കമ്പനിയുടെ   മേലുള്ള നിയമപ്രകാരമുള്ള പരിശോധന, അതിന്‍റെ 31  മാര്‍ച്ച് 2024 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി,  ആര്‍.ബി.ഐ നടത്തുകയുണ്ടായി. ആര്‍.ബി.ഐ യുടെ മാര്‍ഗ്ഗരേഖകള്‍ പാലിക്കാത്തതായുള്ള പരിശോധനാ കണ്ടെത്തലുകളുടെയും ഇതു സംബന്ധിച്ച അനുബന്ധ കത്തിടപാടുകളുടെയും  അടിസ്ഥാനത്തില്‍  മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത്തില്‍ ഉണ്ടായ  വീഴ്ചയുടെ പേരില്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രസ്തുത കമ്പനിക്കു നോട്ടിസ് നല്‍കുകയുണ്ടായി. നോട്ടിസിനുള്ള പ്രസ്തുത കമ്പനിയുടെ മറുപടിയും വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍,  താഴെപ്പറയുന്ന കുറ്റം ചാര്‍ത്തലുകള്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ  കണ്ടെത്തുകയും,  തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.

പ്രസ്തുത കമ്പനി,

  1.  ഉപഭോക്താക്കളുടെ വായ്പാ  സംബന്ധമായ വിവരങ്ങള്‍ ഏതെങ്കിലും ഒരു വായ്പാ വിവര കമ്പനിക്ക് (ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനീസ് – സി ഐ സി കള്‍) സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തി.
  2. അനുവദിക്കപ്പെട്ടിട്ടുള്ളതല്ലാത്ത മറ്റൊരു സ്ഥാപനത്തിന് ഒരു വായ്പാ എക്സ്പോഷര്‍ കൈമാറ്റം ചെയ്തു.
  3. അതിന്‍റെ ഉപഭോക്താക്കള്‍ക്ക് തനിയായ തിരിച്ചറിയല്‍ കോഡ് (യുണീക് ഐഡെന്‍റിഫിക്കേഷന്‍ കോഡ്) നല്‍കുന്നതില്‍ വീഴ്ച വരുത്തി.
  4. അതിന്‍റെ ഉപഭോക്താക്കളുടെ അപകട സാധ്യതാ വര്‍ഗ്ഗീകരണം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തി.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് കമ്പനി അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധപറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ ബാ കമ്പനിക്കെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരു മുന്‍വിധിയും ഉളവാക്കുന്നതല്ല.

(ബ്രിജ് രാജ്)        
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ് :2025-2026/1791

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?