കേരളത്തിലെ എറണാകുളത്തെ വഞ്ചിനാട് ഫൈനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി - ആർബിഐ - Reserve Bank of India
കേരളത്തിലെ എറണാകുളത്തെ വഞ്ചിനാട് ഫൈനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി
“ബാങ്കിതര സാമ്പത്തിക കമ്പനി – വ്യവസ്ഥാപരമായി പ്രാധാന്യം ഇല്ലാത്തതും നിക്ഷേപങ്ങൾ സ്വീകരിക്കാത്തതുമായ കമ്പനികൾക്കുള്ള (റിസർവ് ബാങ്ക് ) മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, 2016 എന്നതും “മാസ്റ്റര്‍ ഡയറക്ഷന്‍ - ഭാരതീയ റിസർവ് ബാങ്ക് ( ബാങ്കിതര സാമ്പത്തിക കമ്പനി - നിലവാരാധിഷ്ഠിത നിയന്ത്രണം ) - നിര്‍ദ്ദേശങ്ങള്‍, 2023 എന്നതും കൂട്ടി വായിച്ചതിന്‍ പ്രകാരമുള്ള ഭാരതീയ റിസര്‍വ് ബാങ്കിന്‍റെ നിശ്ചിത നിബന്ധനകള്‍ പാലിക്കാത്തതിന്, 2025 മാര്‍ച്ച് 03 ലെ ഉത്തരവു പ്രകാരം, കേരളത്തിലെ എറണാകുളത്തെ വഞ്ചിനാട് ഫൈനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിനു (പ്രസ്തുത കമ്പനി) മേൽ ഭാരതീയ റിസര്‍വ് ബാങ്ക് (ആർ.ബി.ഐ), ₹1.00 ലക്ഷം (ഒരു ലക്ഷം രൂപ മാത്രം) പണപ്പിഴ ചുമത്തി. 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്‍ഡ്യ ആക്ടിലെ 58 ജി (1) (ബി) വകുപ്പിനൊപ്പം, 58 ബി (5) (എഎ) എന്ന വകുപ്പുകൾ കൂട്ടി വായിച്ചതിന്‍ പ്രകാരം, ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. മാതൃകമ്പനിക്കുള്ള ഒരു ഇടക്കാല ലാഭവിഹിതത്തിന്‍റെ പ്രഖ്യാപനം അറിയിക്കുന്നതിനെ സംബന്ധിച്ചുള്ള കത്തിടപാടുകളും, മറ്റു കാര്യങ്ങളുടെയും കൂട്ടത്തില്‍ , ആര്‍.ബി.ഐ യുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതായി വെളിവാക്കപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തില്‍, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് എന്തുകൊണ്ട് പിഴ ചുമത്തരുത് എന്നതിന് കാരണം കാണിക്കാൻ കമ്പനിയ്ക്ക് ഒരു നോട്ടീസ് അയച്ചു. നോട്ടീസിനുള്ള കമ്പനിയുടെ മറുപടിയും വ്യക്തിഗത ഹിയറിംഗിൽ കമ്പനി നൽകിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ചതിന് ശേഷം, മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ, കമ്പനിയ്‌ക്കെതിരെ പണപ്പിഴ ചുമത്താൻ കാരണമായ താഴെപ്പറയുന്ന ആരോപണം നിലനിൽക്കുന്നതാണെന്ന് ആർബിഐ കണ്ടെത്തി: പ്രസ്തുത കമ്പനി, നിര്‍ദ്ദിഷ്ട ലാഭവിഹിത വിതരണ അനുപാദത്തിനെക്കാള്‍ (ഡിവിഡെന്‍ഡ് പേയ് ഔട്ട് റേഷ്യോ) അധികമായി ലാഭ വിഹിതം പ്രഖ്യാപിച്ചു. ( പുനീത് പഞ്ചോളി) പ്രസ് റിലീസ്: 2024-2025/2319 |