<font face="mangal" size="3">സെക്കന്തരാബാദ് അർബൻ സഹകരണ ബാങ്ക് ലിമിറ്റഡ് - ആർബിഐ - Reserve Bank of India
സെക്കന്തരാബാദ് അർബൻ സഹകരണ ബാങ്ക് ലിമിറ്റഡ്, ഹൈദരാബാദ്, തെലുങ്കാനയ്ക്ക് ആർ.ബി.ഐ. ധനപരമായ പിഴ ചുമത്തുന്നു
ജൂൺ 8, 2018 സെക്കന്തരാബാദ് അർബൻ സഹകരണ ബാങ്ക് ലിമിറ്റഡ്, ഹൈദരാബാദ്, ബാങ്കിംഗ് റഗുലേഷൻ നിയമം 1949 (സഹകരണ ബാങ്കുകൾക്ക് ബാധകമായത്) സെക്ഷൻ 47 എ (1) (സി), സെക്ഷൻ 46 (4) എന്നീ വകുപ്പുകൾ പ്രകാരം ലഭിച്ച അധികാരം ഉപയോഗിച്ച് റിസർവ് ബാങ്ക് സെക്കന്തരാബാദ് അർബൻ സഹകരണ ബാങ്ക് ലിമിറ്റഡ്, ഹൈദരാബാദ്, തെലുങ്കാനയ്ക്ക് ആട്ടോമേററഡ് ടെല്ലർ മെഷീൻ (എ.ടി.എം) സ്ഥാപിക്കുന്നതു സംബന്ധിച്ച മാർഗനിർദ്ദേശങ്ങളും/ നിബന്ധനകളും പാലിക്കാതിരിക്കുക, പുതുക്കിയ സൂപ്പർവൈസറി ആക്ഷൻ ചട്ടക്കൂട് പ്രകാരം ബാധകമാക്കിയിരുന്ന നിയന്ത്രണങ്ങൾ ലംഘിക്കുക, എക്സ്പോഷർ നിയമങ്ങൾ പാലിക്കാതിരിക്കുക, റിസർവ് ബാങ്ക് ഒഫ് ഇൻഡ്യയ്ക്ക് തെററായവിവരങ്ങൾ സമർപ്പിക്കുക, പരിശോധനാവേളയിൽ ആവശ്യമായ രേഖകൾ കാണിക്കാതിരിക്കുക എന്നീ ക്രമക്കേടുകൾക്ക് 2,50,000 രൂപ (രൂപ രണ്ടരലക്ഷം മാത്രം) പിഴ ചുമത്തിയിരിക്കുന്നു. റിസർവ് ബാങ്ക് കാരണം കാണിക്കാനുള്ള നോട്ടീസ് നൽകിയതിനെ തുടർച്ച ബാങ്ക് പേഴ്സണൽ ഹിയറിംഗിന് ആവശ്യമുന്നയിച്ചിരുന്നു. ഈ കേസിലെ വസ്തുതകൾ പരിഗണിക്കുകയും ബാങ്കിന്റെ ഈ വിഷയത്തിലുള്ള നിവേദനം പരിഗണിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ നിയമലംഘനം ബോധ്യപ്പെടുകയും, പിഴ ചുമത്തേണ്ടത് ആവശ്യമാണെന്ന തീരുമാനത്തിൽ എത്തിച്ചേരുകയും ചെയ്തിരിക്കുന്നു. അജിത് പ്രസാദ് പത്ര പ്രസ്താവന: 2017-2018/3224 |