<font face="mangal" size="3">ബോംബെ മെര്‍ക്കന്റയില്‍ സഹകരണ ബാങ്കിന് (മുംബ - ആർബിഐ - Reserve Bank of India
ബോംബെ മെര്ക്കന്റയില് സഹകരണ ബാങ്കിന് (മുംബൈ)
ഭാരതീയ റിസര്വ്വ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നു.
ജനുവരി 19, 2017 ബോംബെ മെര്ക്കന്റയില് സഹകരണ ബാങ്കിന് (മുംബൈ) ഉപഭോക്താവിനെ തിരിച്ചറിയല്/ കള്ളപ്പണം വെളുപ്പിക്കല് എന്നീ വിഷയങ്ങളില് ഭാരതീയ റിസര്വ് ബാങ്ക് പുറപ്പെടുവിച്ച നിര്ദ്ദേശങ്ങള് ലംഘിച്ചതിനാല് 1949 ലെ ബാങ്കിംഗ് റഗുലേഷന് നിയമം (സഹകരണ സ്ഥാപനങ്ങള്ക്ക് ബാധകമായത്) 47 എ(1), 46(4) എന്നീ വകുപ്പുകള് പ്രകാരം ഭാരതീയ റിസര്വ് ബാങ്കില് നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ബോംബെ മെര്ക്കന്റയില് ബാങ്കിന് എഴുപത്തി അഞ്ചു ലക്ഷം രൂപയുടെ പിഴ ചുമത്തിയിരിക്കുന്നു. ഭാരതീയ റിസര്വ് ബാങ്ക് നല്കിയ കാരണംകാണിക്കല് നോട്ടീസിന് ബാങ്ക് നേരിട്ടും എഴുതിതയ്യാറാക്കിയ മറുപടിയിലൂടെയും വിശദീകരണം നല്കുകയുണ്ടായി. ഈ വിഷയത്തിന് ആസ്പദമായ എല്ലാ വസ്തുതകളും ബാങ്കിന്റെ മറുപടിയും കൂലംകക്ഷമായി പരിശോധിച്ചതിനുശേഷം ബാങ്ക് നിര്ദ്ദേശങ്ങള് ലംഘിച്ചു എന്ന് ഉറപ്പുവരുത്തുകയും അതിനാല് പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തില് ഭാരതീയ റിസര്വ് ബാങ്ക് എത്തുകയും ചെയ്തു. അജിത് പ്രസാദ് പത്രപ്രസ്താവന:2016-2017/1940 |