<font face="mangal" size="3">ആർബിഐ, ക്രെഡിറ്റ് അഗ്രികോൾ കോർപ്പൊറേറ്റ് ആř - ആർബിഐ - Reserve Bank of India
ആർബിഐ, ക്രെഡിറ്റ് അഗ്രികോൾ കോർപ്പൊറേറ്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കി (ഇൻഡ്യ) ന്റെ മേൽ പിഴ ചുമത്തി
ഒക്ടോബർ 20, 2016 ആർബിഐ, ക്രെഡിറ്റ് അഗ്രികോൾ കോർപ്പൊറേറ്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കി (ഇൻഡ്യ) ന്റെ മേൽ പിഴ ചുമത്തി ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949, സെക്ഷൻ 47(A)(1)(c), ഒപ്പം സെക്ഷൻ 46(4)(i) - ലേയും ചട്ടങ്ങൾ പ്രകാരം, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് ബാങ്കിംഗ് റെഗുലേഷൻ ആക്ട് 1949 - ലെ സെക്ഷൻ 6 ലെ ചട്ടങ്ങൾ ലംഘിച്ചതിന്, ക്രെഡിറ്റ് അഗ്രികോൾ കോർപ്പൊറേറ്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കി (ഇൻഡ്യ) ന്റെ മേൽ 10 മില്യൺ, പിഴ ചുമത്തി. ബാങ്കിന്റെ ബാഹ്യഉറവിട ഏജൻസിയായ ക്രെഡിറ്റ് അഗ്രികോൾ സിഐബി സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന് കുറേ സേവനങ്ങൾ നൽകി ഫീസ് സമ്പാദിക്കുന്നതിൽ ബാങ്ക് ഏർപ്പെട്ടിരിക്കയായിരുന്നു. ഇത്തരം പ്രവൃത്തികൾ, ബാങ്കിംഗ് റെഗുലേഷൻ ആക്ട് 1949, സെക്ഷൻ 6(1) പ്രകാരം അനുവദനീയമല്ലാത്തതിനാൽ, ബാങ്കിംഗ് റെഗുലേഷൻ ആക്ട് 1949 സെക്ഷൻ 6 ന്റെ ലംഘനത്തിന് ഒരു കാരണം കാണിക്കൽ നോട്ടീസ് ബാങ്കിന് നൽകിയിരുന്നു. ബാങ്കിന്റെ മറുപടിയും വ്യക്തിപരമായ നിവേദനങ്ങളും, ലഭ്യമായ രേഖകളും ശ്രദ്ധാപൂർവ്വം പരിഗണിച്ചപ്പോൾ, ലംഘനം തെളിയിക്കപ്പെട്ട് പിഴ ചുമത്തേണ്ടത് ആവശ്യമാണെന്ന നിഗമനത്തിൽ റിസർവ് ബാങ്ക് എത്തുകയായിരുന്നു. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2016-2017/979 |