<font face="mangal" size="3">എകോ ഇൻഡ്യാ ഫൈനാൻഷ്യൽ സർവ്വീസസ് പ്രൈവറ്റ് ല - ആർബിഐ - Reserve Bank of India
എകോ ഇൻഡ്യാ ഫൈനാൻഷ്യൽ സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡിനുമേൽ, ആർബിഐ പിഴ ചുമത്തി
മാർച്ച് 21, 2017 എകോ ഇൻഡ്യാ ഫൈനാൻഷ്യൽ സർവ്വീസസ് പ്രൈവറ്റ് 2007 ലെ പിഎസ്എസ് ആക്ട് സെക്ഷൻ 30 അനുസരിച്ച് ലഭിച്ചിട്ടുള്ള അധികാരം പ്രയോഗിച്ച് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ എകോ ഇൻഡ്യ ഫൈനാൻഷ്യൽ സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡിനുമേൽ, ആർബിഐയുടെ ഉത്തരവുകൾ പാലിക്കാതിരുന്നതിനും തെറ്റായ റിപ്പോർട്ടുകൾ സമർപ്പിച്ചതിനും 5,00,000 (അഞ്ചു ലക്ഷം രൂപ മാത്രം) രൂപയുടെ ധനപരമായ പിഴ ചുമത്തി. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, സ്ഥാപനത്തിന്റെ റിപ്പോർട്ടുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ, ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അതിന് സ്ഥാപനം രേഖാമൂലം ഒരു മറുപടിയും സമർപ്പിച്ചിരുന്നു. കേസിന്റെ വസ്തുതകളും, സ്ഥാപനം നൽകിയ മറുപടിയും പരിഗണിച്ചശേഷം, സ്ഥാപനത്തിനെതിരെ ഉന്നയിച്ചിരുന്ന കുറ്റങ്ങൾ സാരവത്തായവയാണെന്ന് കണ്ടെത്തുകയായിരുന്നു. അനിരുദ്ധ ഡി. ജാദവ് പ്രസ്സ് റിലീസ് 2016-2017/2516 |