ജനതാ അര്‍ബന്‍ സഹകരണ ബാങ്കിന് (വായ്, സത്താര്‍ ജില്ല
ഭാരതീയ റിസര്‍വ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നു
ഫെബ്രുവരി 17, 2017 ജനതാ അര്‍ബന്‍ സഹകരണ ബാങ്കിന് (വായ്, സത്താര്‍ ജില്ല 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം 47A(1)(b), 46(4) എന്നീ വകുപ്പുകള്‍ അനുസരിച്ച് ഭാരതീയ റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പാലിക്കാത്തതിനാല്‍ ജനതാ അര്‍ബന്‍ സഹകരണ ബാങ്കിന് രണ്ട് ലക്ഷം രൂപയുടെ പിഴ ചുമത്തിയിരിക്കുന്നു. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ ഭവനം/ റിയല്‍ എസ്റ്റേറ്റ്/ കൊമേഴ്സിയല്‍ റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളില്‍ ബാങ്കിന്റ വായ്പാ പരിധി റിസര്‍വ് ബാങ്ക് നിഷ്കര്‍ഷിച്ചിട്ടുള്ള ആകെ ആസ്തിയുടെ 15% നു പകരം 18.8 % നല്‍കുകയുണ്ടായി. റിസര്‍വ് ബാങ്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ബാങ്ക് അതിന് രേഖാമൂലമുള്ള മറുപടിയും തുടര്‍ന്ന് പല വിശദീകരണങ്ങളും നല്‍കുകയുണ്ടായി. ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും ബാങ്കിന്റെ മറുപടിയും തുടര്‍ന്നുള്ള വിശദീകരണങ്ങളും പരിഗണിച്ചതിനുശേഷം നിര്‍ദ്ദേശങ്ങളുടെ ലംഘനം നടന്നുവെന്നും അതിനാല്‍ പിഴ ചുമത്തേണ്ടതാ ണെന്നുള്ള നിഗമനത്തില്‍ ഭാരതീയ റിസര്‍വ് ബാങ്ക് എത്തുകയും ചെയ്തു. അജിത് പ്രസാദ് പത്രപ്രസ്താവന:2016-2017/2231 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: