<font face="mangal" size="3">കൗജാല്‍ഗി അര്‍ബന്‍ സഹകരണ ക്രെഡിറ്റ് ബാങ്കിന - ആർബിഐ - Reserve Bank of India
കൗജാല്ഗി അര്ബന് സഹകരണ ക്രെഡിറ്റ് ബാങ്കിന് (കൗജാല്ഗി, കര്ണ്ണാടക)
ഭാരതീയ റിസര്വ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നു.
ഫെബ്രുവരി 27, 2017 കൗജാല്ഗി അര്ബന് സഹകരണ ക്രെഡിറ്റ് ബാങ്കിന് (കൗജാല്ഗി, കര്ണ്ണാടക) ഡെപ്പോസിറ്റര് എഡ്യൂക്കേഷന് & അവെയര്നെസ് ഫണ്ട് പദ്ധതി 2014, ഉപഭോക്താവിനെ തിരിച്ചറിയല്/ കള്ളപ്പണം വെളുപ്പിക്കല് എന്നീ വിഷയങ്ങളില് ഭാരതീയ റിസര്വ് ബാങ്ക് നല്കിയ നിര്ദ്ദേശങ്ങള്/ മാര്ഗ്ഗങ്ങള്/ നിര്ദ്ദേശങ്ങള് എന്നിവ ലംഘിച്ചതിന് ബാങ്കിംഗ് റഗുലേഷന് നിയമം 1949 ലെ 47 എ(1)(b), 46(4) എന്നീ വകുപ്പുകള് പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് കൗജാല്ഗി അര്ബന് സഹകരണ ക്രെഡിറ്റ് ബാങ്കിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നു. ഭാരതീയ റിസര്വ് ബാങ്ക് കാരണം കാണിക്കല് നോട്ടീസ് നല്കുകയും അതിന്മേല് ബാങ്ക് രേഖാമൂലം മറുപടിയും മുഖദാവില് വിശദീകരണങ്ങളും നല്കുകയും ചെയ്തു. വിഷയവുമായി ബന്ധപ്പെട്ട് എല്ലാ വസ്തുതകളും ബാങ്കിന്റെ മറുപടിയും വിശദീകരണങ്ങളും പരിഗണിച്ചതിനു ശേഷം ബാങ്ക് നിര്ദ്ദേശ ലംഘനം നടത്തിയെന്നും അതിനാല് പിഴ ചുമത്തേണ്ടതാണെന്നും ഉള്ള നിഗമനത്തില് ഭാരതീയ റിസര്വ് ബാങ്ക് എത്തി. അജിത് പ്രസാദ് പത്രപ്രസ്താവന : 2016-2017/2293 |