<font face="mangal" size="3">നാഷണൽ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡ് (പ്രതാപ്ഗř - ആർബിഐ - Reserve Bank of India
നാഷണൽ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡ് (പ്രതാപ്ഗർ, ഉത്തർ പ്രദേശ്) - ഭാരതീയ റിസര്‍വ് ബാങ്ക് പിഴശിക്ഷ ചുമത്തിയിരിക്കുന്നു
ജൂലൈ 05, 2018 നാഷണൽ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡ് (പ്രതാപ്ഗർ, ഉത്തർ എക്സ്പോഷർ മാനദണ്ഡങ്ങൾ, ചട്ടപ്രകാരമുള്ള/ മറ്റുള്ള നിബന്ധനകൾ, ഇടപാടുകാരെ തിരിച്ചറിയൽ, എന്നീ വിഷയങ്ങളിൽ റിസര്‍വ് ബാങ്കിന്റെ നിർദ്ദേശങ്ങളും മാർഗ നിർദ്ദേശങ്ങളും ലംഘിച്ചതിനാലും ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളിൽ അംഗത്വം എടുക്കാത്തതിനാലും 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിലെ 47A(1)(c), 46(4) എന്നീ വകുപ്പുകൾ വഴി നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഭാരതീയ റിസര്‍വ് ബാങ്ക് നാഷണൽ അർബൻ സഹകരണ ബാങ്കിന് അഞ്ചു ലക്ഷം രൂപയുടെ പിഴ ചുമത്തിയിരിക്കുന്നു. ഭാരതീയ റിസര്‍വ് ബാങ്ക് നല്കിയ കാരണം കാണിക്കൽ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് രേഖാമൂലം മറുപടി നല്‍കുകയുണ്ടായി. ഈ വിഷയത്തിന് ആസ്പദമായ വസ്തുതകളും ബാങ്കിന്റെ മറുപടിയും കൂലംകക്ഷമായി പരിശോധിച്ചതിനുശേഷം ബാങ്ക് നിര്‍ദ്ദേശങ്ങൾ ലംഘിച്ചു എന്ന നിഗമനത്തില്‍ ഭാരതീയ റിസര്‍വ് ബാങ്ക് എത്തുകയും അതിനാൽ പിഴ ചുമത്തണമെന്ന് തീരുമാനിക്കുകയും ചെയ്തു. ആശിഷ്ദാര്യാണി പത്രപ്രസ്താവന : 2018-2019/44 |