പ്രോഗ്രസീവ് സഹകരണ ബാങ്കിനു മേല്‍ മുംബൈ)
ഭാരതീയ റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നു
ഫെബ്രുവരി 23, 2017 പ്രോഗ്രസീവ് സഹകരണ ബാങ്കിനു മേല്‍ മുംബൈ) നോമിനല്‍ അംഗങ്ങള്‍ക്ക് വായ്പ നല്‍കിയതും ബാങ്കിതര ധനകാര്യ സ്ഥാപനത്തിന് സാമ്പത്തിക സഹായം ചെയ്തതും ഉപഭോക്താവിനെ തിരിച്ചറിയുന്ന നിബന്ധനകള്‍ പാലിക്കാത്തതും കണക്കിലെടുത്ത് 1949ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം 47 എ(1)(b), 46(4) എന്നീ വകുപ്പുകള്‍ പ്രകാരം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് പ്രോഗ്രസീവ് സഹകരണ ബാങ്കിന് നാലു ലക്ഷം രൂപയുടെ പിഴ ചുമത്തിയിരിക്കുന്നു. ഭാരതീയ റിസര്‍വ് ബാങ്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും അതിന്മേല്‍ ബാങ്ക് രേഖാമൂലം മറുപടിയും മുഖദാവില്‍ വിശദീകരണങ്ങളും നല്കുകയും ചെയ്തു. വിഷയവുമായി ബന്ധപ്പെട്ട് എല്ലാ വസ്തുതകളും ബാങ്കിന്റെ മറുപടിയും വിശദീകരണങ്ങളും പരിഗണിച്ചതിനു ശേഷം ബാങ്ക് നിര്‍ദ്ദേശ ലംഘനം നടത്തിയെന്നും അതിനാല്‍ പിഴ ചുമത്തേണ്ടതാണെന്നും ഉള്ള നിഗമനത്തില്‍ ഭാരതീയ റിസര്‍വ് ബാങ്ക് എത്തി. അജിത് പ്രസാദ് പത്രപ്രസ്താവന : 2016-2017/2276 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: