<font face="mangal" size="3">സാഹേബ് റാവു ദേശ് മുഖ് സഹകരണ ബാങ്കിന്(മുംബൈ)<br> & - ആർബിഐ - Reserve Bank of India
സാഹേബ് റാവു ദേശ് മുഖ് സഹകരണ ബാങ്കിന്(മുംബൈ)
ഭാരതീയ റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നു.
ഫെബ്രുവരി 23, 2017 സാഹേബ് റാവു ദേശ് മുഖ് സഹകരണ ബാങ്കിന്(മുംബൈ) ഓണ്‍സൈറ്റ് എ.റ്റി.എം ഇറക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദശങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനാല്‍ 1949 ലെ ബാങ്കിംഗ് റഗുലേഷന് നിയമം 47 എ(1), 46(4) എന്നീ വകുപ്പുകള്‍ പ്രകാരം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിച്ച് സാഹേബ് റാവു ദേശ് മുഖ് സഹകരണ ബാങ്കിന് ഒരു ലക്ഷം രൂപാ പിഴ ചുമത്തിയിരിക്കുന്നു. ഭാരതീയ റിസര്‍വ് ബാങ്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയും അതിന്മേല് ബാങ്ക് രേഖാമൂലം മറുപടിയും മുഖദാവില്‍ വിശദീകരണങ്ങളും നല്‍കുകയും ചെയ്തു. വിഷയവുമായി ബന്ധപ്പെട്ട് എല്ലാ വസ്തുതകളും ബാങ്കിന്റെ മറുപടിയും വിശദീകരണങ്ങളും പരിഗണിച്ചതിനു ശേഷം ബാങ്ക് നിര്‍ദ്ദേശ ലംഘനം നടത്തിയെന്നും അതിനാല്‍ പിഴ ചുമത്തേണ്ടതാണെന്നും ഉള്ള നിഗമനത്തില്‍ ഭാരതീയ റിസര്‍വ് ബാങ്ക് എത്തി. അജിത് പ്രസാദ് പത്രപ്രസ്താവന:2016-2017/2275 |