<font face="mangal" size="3">തെലുങ്കാന, ഹൈദരാബാദിലുള്ള ദേവിഗായത്രി സഹകര - ആർബിഐ - Reserve Bank of India
തെലുങ്കാന, ഹൈദരാബാദിലുള്ള ദേവിഗായത്രി സഹകരണ അർബൻ ബാങ്ക് ലിമിറ്റഡിനുമേൽ റിസർവ് ബാങ്ക് പിഴ ചുമത്തി
ഒക്ടോബർ 28, 2016 തെലുങ്കാന, ഹൈദരാബാദിലുള്ള ദേവിഗായത്രി സഹകരണ അർബൻ ബാങ്കിംഗ് റെഗുലേഷൻ ആക്ട് 1949, സെക്ഷൻ 47A(1)(B) ഒപ്പം സെക്ഷൻ 46(4)- (സഹകരണ സൊസൈറ്റികൾക്ക് ബാധകമായ) അനുസരിച്ച് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് തെലുങ്കാനയിലെ, ഹൈദരാബാദിലുള്ള ദേവിഗായത്രി സഹകരണ അർബൻ ബാങ്ക് ലിമിറ്റഡിനുമേൽ, ഡയറക്ടർക്കും അവരുടെ ബന്ധുക്കൾക്കും വായ്പ നൽകുന്നതു സംബന്ധമായ ഉത്തരവുകളും നിർദ്ദേശങ്ങളും ലംഘിച്ചതിന്, ഒരു ലക്ഷം രൂപയുടെ പിഴ ചുമത്തിയിരിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ബാങ്ക് മറുപടി എഴുതിതന്നിട്ടുണ്ട്. കേസിന്റെ വസ്തുതകളും ബാങ്കിന്റെ മറുപടിയും കണക്കിലെടുത്ത്, ഈ ലംഘനം തെളിയിക്കപ്പെട്ട ഒന്നാണെന്നും പിഴചുമത്തേണ്ടത് ന്യായമാണെന്നും റിസർവ് ബാങ്ക് നിഗമനത്തിലെത്തുകയായിരുന്നു. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2016-2017/1062 |